യുഎഇ ദേശീയ ദിനാഘോഷം: അബുദാബി നഗരത്തിൽ ഈ വാഹനങ്ങൾക്ക് നിരോധനം
അബുദാബി ∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി അബുദാബി നഗരത്തിൽ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നത് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ നിരോധിച്ചു.

അബുദാബി ∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി അബുദാബി നഗരത്തിൽ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നത് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ നിരോധിച്ചു. അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേയ്ക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് ട്വീറ്റിലാണ് അധികൃതർ അറിയിച്ചത്.
ഈ നിരോധനം ഡിസംബർ 2, 3 തീയതികളിൽ നടപ്പാക്കും. 2നും 3 നും പൊതു അവധി ദിനങ്ങൾ കാരണം താമസക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യം ലഭിക്കുന്നതിനാൽ രാജ്യത്തെങ്ങും പരിപാടികളും ഷോകളും അരങ്ങേറും. അബുദാബിയും ഒട്ടേറെ സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. 1971-ലെ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനമായി (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കുന്നു.