ADVERTISEMENT

അബുദാബി ∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി അബുദാബി നഗരത്തിൽ ട്രക്കുകളും ഹെവി വാഹനങ്ങളും പ്രവേശിക്കുന്നത് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ നിരോധിച്ചു. അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നീ പ്രധാന നഗരങ്ങളിലേയ്ക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് ട്വീറ്റിലാണ് അധികൃതർ അറിയിച്ചത്.  

ഈ നിരോധനം ഡിസംബർ 2, 3 തീയതികളിൽ നടപ്പാക്കും.  2നും  3 നും പൊതു അവധി ദിനങ്ങൾ കാരണം താമസക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യം ലഭിക്കുന്നതിനാൽ രാജ്യത്തെങ്ങും പരിപാടികളും ഷോകളും അരങ്ങേറും. അബുദാബിയും ഒട്ടേറെ സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ വിവിധ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. 1971-ലെ എമിറേറ്റ്‌സിന്റെ ഏകീകരണം ആഘോഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 2 ന് യുഎഇ ദേശീയ ദിനമായി (ഈദ് അൽ ഇത്തിഹാദ്) ആഘോഷിക്കുന്നു.

English Summary:

UAE National Day: Abu Dhabi Imposes Truck Ban on City Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com