യുഎഇ ദേശീയ ദിന അവധി: 4 ദിവസം ദുബായിലെ പൊതു ബീച്ചിൽ കുടുംബങ്ങൾക്ക് മാത്രം പ്രവേശനം
ദുബായ് ∙ നാല് ദിവസത്തെ ദേശീയ ദിന വാരാന്ത്യത്തിൽ ദുബായിലെ നാല് പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം നൽകും.

ദുബായ് ∙ നാല് ദിവസത്തെ ദേശീയ ദിന വാരാന്ത്യത്തിൽ ദുബായിലെ നാല് പൊതു ബീച്ചുകൾ കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം നൽകും. നാളെ (30) മുതൽ ഡിസംബർ 3 വരെ ജുമൈറ ബീച്ച് 2, ജുമൈറ 3, ഉമ്മു സുഖീം 1, ഉം സുഖീം 2 എന്നീ ബീച്ചുകളാണ് കുടുംബങ്ങൾക്ക് മാത്രമായി സംവരണം ചെയ്തത്.
ഈ വർഷം മുതൽ ഈദ് അൽ ഇത്തിഹാദ് എന്ന് വിളിക്കപ്പെടുന്ന യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സ്വകാര്യ, പൊതുമേഖലയിലെ ജീവനക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം.
ആഘോഷവേളയിൽ ദുബായിലെ പൊതു ബീച്ചുകൾ കുടുംബങ്ങൾക്കായി സമർപ്പിക്കുന്നത് ബീച്ചുകളിലേക്കുള്ള സന്ദർശകരുടെ എണ്ണം നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് മുനിസിപാലിറ്റി പബ്ലിക് ബീച്ച് ആൻഡ് വാട്ടർവേസ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം മുഹമ്മദ് ജുമാ പറഞ്ഞു.
ബീച്ചുകളുടെ സംരക്ഷണത്തിന് 135 പേരടങ്ങുന്ന സംയോജിത സുരക്ഷ സംഘത്തെ ദുബായ് മുനിസിപാലിറ്റി വിന്യസിച്ചിട്ടുണ്ട്. കൂടാതെ, അവധിക്കാലത്ത് എല്ലാ ദിവസവും ബീച്ച് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ 60 അംഗ ഫീൽഡ് സൂപർവൈസറി ടീമിനെയും നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ചു.