യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ
ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച ഉച്ചയോടെ മഴ പെയ്തു. അബുദാബി, ഫുജൈറ, റാസൽഖൈമ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയോടെ അബുദാബി തീരത്ത് മേഘങ്ങൾ രൂപപ്പെടുകയും തുടർന്ന് അൽ ദഫ്ര മേഖലയിലെ ഘിയാത്തിയിൽ നേരിയ മഴ പെയ്യുകയുമായിരുന്നുവെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു. ഉച്ചയ്ക്ക് 1.38ന് റാസൽഖൈമയിൽ മേഘാവൃതമായ കാലാവസ്ഥയും അൽ റംസ്, വാദി ഹഖീൽ, ഖാട്ട്, ഗീലാൻ എന്നിവിടങ്ങളിൽ നേരിയ മഴയും അനുഭവപ്പെട്ടു.
അൽ ദഫ്ര, അൽ മഫ്‌റൗ, അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും നേരിയ മഴ ലഭിച്ചു. ഷാം, ദിബ്ബ എന്നിവയുൾപ്പെടെ ഫുജൈറയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്തി. അതിനിടെ, ദുബായിൽ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നുവെങ്കിലും മഴ പെയ്തിട്ടില്ല. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും റിപോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.