മരുഭൂമിയിലെ പച്ചപ്പ് കാണാൻ ബഹ്‌റൈൻ രാജാവ് എത്തി, ‘ജീവന്റെ വൃക്ഷ'ത്തിന് കൂടുതൽ പരിഗണന
മനാമ ∙ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗണ് സില് ഫോര് എൻവയോൺമെന്റ് അദ്ദേഹത്തെ ധരിപ്പിച്ചു. ബഹ്റൈനിലേക്ക് എത്തിച്ച് നട്ടുപിടിപ്പിക്കാൻ

മനാമ ∙ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അദ്ദേഹത്തെ ധരിപ്പിച്ചു. ബഹ്റൈനിലേക്ക് എത്തിച്ച് നട്ടുപിടിപ്പിക്കാൻ ബഹ്‌റൈൻ രാജാവ് ഉത്തരവിട്ട അപൂർവമായ ബയോബാബ് വൃക്ഷങ്ങളെയും സന്ദർശനത്തിനിടെ നിരീക്ഷിച്ചു. ഈ പ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
രാജ്യത്ത് വന്യജീവികളെയും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കാൻ വിപുലമായ ശ്രമങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ബയോബാബ് വൃക്ഷത്തിന്റെ പ്ലാൻറ്റേഷൻ വിജയകരമാണ്.
∙ ബയോബാബ് ‘ജീവന്റെ വൃക്ഷം’
നൂറടിവരെ ഉയരത്തിലും 50 മീറ്റർ ചുറ്റളവിലും വളരാൻ സാധിക്കുന്ന പടുകൂറ്റൻ വൃക്ഷമാണ് ബയോബാബ്. ഏറ്റവും മുകളിൽ മാത്രം ഇലകൾ ഉള്ള താഴെ മറ്റ് ശാഖകൾ ഇല്ലാത്ത, വണ്ണമുള്ള മരം.’ജീവന്റെ വൃക്ഷം’ എന്നറിയപ്പെടുന്ന ബയോബാബ് ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലും ഓസ്‌ട്രേലിയയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. മണ്ണിനെ ഈർപ്പമുള്ളതാക്കാനും മണ്ണൊലിപ്പ് മന്ദഗതിയിലാക്കാനും ബയോബാബ് മരങ്ങൾ സഹായിക്കുന്നുവെന്നതിനാൽ വരണ്ട പരിസ്ഥിതിക്ക് ബയോബാബ് മരങ്ങൾ വലിയ മുതൽകൂട്ടായാണ് വിലയിരുത്തപ്പെടുന്നത്.