സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത്‌സിറ്റി ∙ സിറിയക്കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇറാഖിലേക്ക് കടന്ന കുവൈത്ത് പൗരനെ ഇറാഖ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം 19 നാണ് കേസിനാസ്പദമായ സംഭവം. നഹ്ദയിലെ വീട്ടില്‍വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു പ്രതി.

തുടര്‍ന്ന് പ്രതി അബ്ദലി അതിര്‍ത്തി വഴി ഇറാഖിലേക്ക് കടന്നു. ഇറാഖിലെത്തിയ ശേഷം പ്രതി തന്റെ മകനെ വിളിച്ച് ഭാര്യയുടെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ചു. തുടര്‍ന്ന്, മകന്‍ വീട്ടില്‍ എത്തി പരിശോധിച്ചപ്പോളാണ് തന്റെ രണ്ടാനമ്മയായ സിറിയന്‍ യുവതി മരിച്ച് കിടക്കുന്നത്  കണ്ടത്. അപ്പോള്‍ തന്നെ വിവരം ആഭ്യന്തര മന്ത്രാലയം അധികൃതരെ ധരിപ്പിച്ചു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ കൊലപാതകമാണന്ന് കണ്ടെത്തി.

ADVERTISEMENT

ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചു. കര-അതിര്‍ത്തി വഴി പ്രതി  ഇറാഖിലേക്ക് കടന്നതായി കണ്ടെത്തിയ അധികൃതര്‍ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇറാഖ് സുരക്ഷാ സേനയ്ക്ക് കൈമാറി. തുടര്‍ന്ന് ഇറാഖ് സേന നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ ഉടന്‍ തന്നെ വിചാരണയ്ക്കായി കുവൈത്ത് അധികാരികള്‍ക്ക് കൈമാറും.

English Summary:

Kuwait Man Arrested For The Murder Of His Wife