ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അനധികൃത ബിറ്റ്കോയിൻ വ്യാപാരത്തിനെത്തിയ മലയാളിയടക്കമുള്ളവർ പിടിയിൽ. കണ്ണൂർ, തളിപ്പറമ്പ് സ്വദേശിയായ നാൽപത്തിരണ്ടുകാരൻ ദുബായി പ്രവാസിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. ചൈന സ്വദേശിയാണ് മലയാളിക്കൊപ്പം അറസ്റ്റിലായ മറ്റൊരാൾ. സൗദിയിൽ

ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അനധികൃത ബിറ്റ്കോയിൻ വ്യാപാരത്തിനെത്തിയ മലയാളിയടക്കമുള്ളവർ പിടിയിൽ. കണ്ണൂർ, തളിപ്പറമ്പ് സ്വദേശിയായ നാൽപത്തിരണ്ടുകാരൻ ദുബായി പ്രവാസിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. ചൈന സ്വദേശിയാണ് മലയാളിക്കൊപ്പം അറസ്റ്റിലായ മറ്റൊരാൾ. സൗദിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അനധികൃത ബിറ്റ്കോയിൻ വ്യാപാരത്തിനെത്തിയ മലയാളിയടക്കമുള്ളവർ പിടിയിൽ. കണ്ണൂർ, തളിപ്പറമ്പ് സ്വദേശിയായ നാൽപത്തിരണ്ടുകാരൻ ദുബായി പ്രവാസിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. ചൈന സ്വദേശിയാണ് മലയാളിക്കൊപ്പം അറസ്റ്റിലായ മറ്റൊരാൾ. സൗദിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ അനധികൃത ബിറ്റ്കോയിൻ വ്യാപാരത്തിനെത്തിയ മലയാളിയടക്കമുള്ളവർ പിടിയിൽ. കണ്ണൂർ, തളിപ്പറമ്പ് സ്വദേശിയായ ദുബായ് പ്രവാസിയാണ് (42) രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായതെന്നാണ് ലഭ്യമായ വിവരം. ചൈന സ്വദേശിയാണ് മലയാളിക്കൊപ്പം അറസ്റ്റിലായ മറ്റൊരാൾ. സൗദിയിൽ അംഗീകാരമില്ലാത്ത ബിറ്റ്കോയിൻ മാർക്കറ്റിങിന് ദുബായിൽ നിന്നും സന്ദർശക വീസയിലെത്തിയതായിരുന്നു സംഘം.

സമൂഹമാധ്യമം വഴി ബിറ്റ്കോയിൻ മാർക്കറ്റിങ് നടത്തി ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്ന സംഘം സൗദിയിൽ ആളുകളെ നേരിൽ കാണാൻ എത്തിയപ്പോഴാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. അടുത്തിടെ ഓൺലൈൻ തട്ടിപ്പുകൾ വർധിച്ച പശ്ചാത്തലത്തിൽ ഏറെ ജാഗരൂകരായിരിക്കുന്ന സൗദി രഹസ്യാന്വേഷണ വിഭാഗം ഇടപാടുകാർ എന്ന രീതിയിൽ സമീപിച്ചാണ് ബിറ്റ്കോയിൻ തട്ടിപ്പ് സംഘത്തെ പിടികൂടിയത്.

ADVERTISEMENT

ബിറ്റ്കോയിൻ വ്യാപാരത്തിന്റെ കൂടിക്കാഴ്ചക്കായി കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ എത്തിയ രണ്ടുപേരേയും  രഹസ്യാനേഷണ വിഭാഗം അറസ്റ്റുചെയ്യുകയായിരുന്നു. ഓൺലൈൻ വഴി ധാരാളം തട്ടിപ്പുകൾ നടക്കുന്നതിനെതിരെ സൗദി അധികൃതർ ഏറെ ജാഗ്രത പുലർത്തുന്നുണ്ട് കുറ്റവാളികളെ ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ അതിവേഗം പിടികൂടുന്നുമുണ്ട്. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ നിയമം കർശനമായി പാലിക്കുന്നുണ്ട്.

എളുപ്പം ധനസമ്പാദനം എന്ന നിലയ്ക്ക ഇത്തരം അനധികൃതവും രാജ്യ നിയമങ്ങൾക്ക് വിരുദ്ധമായ പ്രവർത്തികൾക്ക് മുതിരുന്നവരെ കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ് ലഭിക്കുന്നതെന്നും മലയാളികളടക്കമുള്ളവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നുമാണ് കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക പ്രവർത്തകർ പറയുന്നത്. മുൻപ് പ്രവാസി മലയാളികൾ ഇത്തരം നിയമവിരുദ്ധ അനധികൃത പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന ചരിത്രമുണ്ടായിട്ടില്ലെന്നും അതിനാൽ നമ്മളെകുറിച്ച്  വിശ്വസ്തതയുണ്ടായിരുന്നുവെന്നും ഇത്തരം പ്രവർത്തനങ്ങൾ പ്രവാസി മലയാളി സമൂഹത്തെ ആകെ ബാധിക്കാമെന്നും സാമൂഹിക പ്രവർത്തകൻ ഷാജി വയനാട് അഭിപ്രായപ്പെട്ടു.

ADVERTISEMENT

ഇത്തരം പ്രവർത്തനങ്ങളുടെ പിന്നിലെ അപകടങ്ങളെ കുറിച്ച് തിരിച്ചറിയാതെ  കേവലം ധനസമ്പാദനത്തിനായി തുനിഞ്ഞിറങ്ങുന്ന പ്രവാസികളായ യുവാക്കളാണ് ഇത്തരം സംഘങ്ങളുടെ കെണിയിൽ പെടുന്നതും അവരുടെ ഒപ്പം പ്രവർത്തിക്കുന്നതുമെന്നും  മലയാളി സാമൂഹിക പ്രവർത്തകർ പറയുന്നു.

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സൗദി ബാങ്കുകൾ ദേശിയ തലത്തിൽ  ബോധവൽക്കരണ ക്യാംപയിനുകൾ  നവംബറിൽ തുടക്കം കുറിച്ചിരുന്നു. ശ്രദ്ധിക്കുക അവരിൽ നിന്നും ജാഗ്രത പാലിക്കുക എന്ന മുദ്രാവാക്യവുമായാണ് സൗദി ബാങ്കുകളുടെ ബാങ്കിങ് മീഡിയ ആൻഡ് അവെയർനസ് കമ്മിറ്റി സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ബോധവൽക്കരണം നടത്തുന്നതിനായി വിപുലമായ ദേശീയ ക്യാംപയിൻ ബി കെയർ ഫുൾ എന്ന പേരിൽ മൂന്നാം പതിപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENT

പ്രധാനമായും ഐഡന്റിറ്റി മോഷണം, തൊഴിൽ അവസരങ്ങളുടെ പേരിലുള്ള തട്ടിപ്പ്, ഡ്രൈവിങ്  സ്കൂളുകളുടെ വ്യാജ വെബ്സൈറ്റുകൾ,ക്രിപ്റ്റോകറൻസി ട്രേഡിങ്,  ബ്രാൻഡ് ഐറ്റങ്ങളുടെ വിൽപ്പന വ്യാജവെബസൈറ്റുകൾ, വ്യാജ ഓഫറുകൾ എന്നിവയിലൂടെയാണ് തട്ടിപ്പ് സംഘം ഇരകളെ  വലയിൽ വീഴ്ത്തുന്നതെന്ന് ബാങ്കിങ് മീഡിയ ബോധവൽക്കരണ കമ്മറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബാങ്കുകളിൽ നിന്നോ മറ്റോ വിളിക്കുന്നതായുള്ള വ്യാജ കോളുകളിലൂടെ ഇരകളുടെ പക്കൽ നിന്നും വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ നേടും. വ്യാജ തൊഴിൽ ഓഫറുകളുടെ പേരിൽ തൊഴിൽ അന്വേഷകരായ ഇരകളിൽ നിന്നും ജോലിക്കാവശ്യമായ സർട്ടിഫിക്കേറ്റുകൾക്കെന്ന വിധത്തിൽ പണം ട്രാൻസ്ഫർ ചെയ്യിപ്പിക്കും. വനിതകൾക്ക് പരിശീലനം കൂടാതെ ഡ്രൈവിങ് ലൈസൻസ് ലഭിക്കുമെന്ന വ്യാജ ഓഫറുകളുമായി സമീപിക്കുക, ഫോറെക്സ് പോലുള്ളവയുടെ വ്യാജ പേരിൽ അതിദ്രുത ലാഭം ലൈസൻസില്ലാതെ ഫോണിലൂടെയുള്ള  ക്രിപ്റ്റോകറൻസി  ബിസിനസ് വ്യാജ ഓഫറുകൾ, ബാങ്കുകൾ, ഷോപ്പിങ് സൈറ്റുകൾസ ഗവൺമെന്ഫ് ഏജൻസീസ് എന്നിവയുടെ വ്യാജ വെബ്സൈറ്റ് എന്നിവയിലൂടെ വിവരങ്ങൾ കൈക്കലാക്കുക, ഓഫർ നൽകുന്ന വ്യാജ പേജുകളിലൂടെ ഇരകളുടെ സാമ്പത്തിക വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുക എന്നിങ്ങനെയാണ് ഇത്തരം തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നതെന്ന് ക്യാംപയിനിൽ വ്യക്തമാക്കുന്നു.

English Summary:

People, Including a Malayali, who Came to Saudi Arabia for Illegal Bitcoin Trading, Have Been Arrested