യുകെയിൽ മലയാളി വനിതയ്ക്ക് തടവ്, ആളുകളെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ച് യുഎഇ, ഭാഗ്യവാന് 100 ദശലക്ഷം ദിർഹം സമ്മാനം; അറിയാം 7 പ്രധാന രാജ്യാന്തര വാർത്തകൾ
ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി.
ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി.
ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി.
യുകെയിൽ സൈക്ലിസ്റ്റ് മരിച്ച സംഭവത്തിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ
ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി. സീന ചാക്കോ (42 ) യ്ക്ക് നാല് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
സന്ദർശക വീസ നിയമം കർശനമാക്കി യുഎഇ
യുഎഇയിൽ സന്ദർശക വീസ നിയമം കർശനമാക്കിയതോടെ വീസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ. സന്ദർശക വീസ കാലാവധി കഴിഞ്ഞ് പുതിയ വീസയിൽ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
യുഎഇയിലേക്കുള്ള ചെക്ക്-ഇൻ ബാഗേജുകളിൽ നിയന്ത്രണം
ഇന്ത്യ-യുഎഇ യാത്രാ വേളയിൽ ബാഗിൽ ഭക്ഷണ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അധികൃതർ. ഇതിനായി എയർപോർട്ടുകൾ, കസ്റ്റംസ്, സിവിൽ ഏവിയേഷൻ അതോറിറ്റികൾ നൽകുന്ന മാർഗനിർദേശങ്ങൾ മനസിലാക്കണം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
മകളെ കാണാതായി 11 –ാം ദിവസം പിതാവ് ജീവനൊടുക്കി
മകളെ കാണാതായി 11 –ാം ദിവസം പിതാവ് ജീവനൊടുക്കി. റയാൻ കൊബയാഷി (58) ആണ് മകൾ ഹന്ന കൊബയാഷി (30)നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നുണ്ടായ മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
ജോലി സമയം കഴിഞ്ഞ് ബോസ് വിളിച്ചാല്‍ ഫോണെടുക്കണോ?
ജോലി സമയം കഴിഞ്ഞാല്‍ ബോസ് വിളിക്കുമ്പോള്‍, മെയിലയക്കുമ്പോള്‍ അതേസമയം തന്നെ പ്രതികരിക്കേണ്ടതുണ്ടോ, യുഎഇ നിയമം പറയുന്നതിങ്ങനെ; ഓഫിസ് സമയം കഴിഞ്ഞും ജീവനക്കാരെ ജോലി സംബന്ധമായി വിളിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമവശമില്ലെങ്കിലും ജീവനക്കാരനും തൊഴിലുടമയും തമ്മിലുളള ഊഷ്മള ബന്ധം തുടരുന്നതിന് ഇത്തരത്തിലുളള സമ്മർദ്ദവിളികള്‍ ഒഴിവാക്കാം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
വരുമാനമില്ലാത്ത ബഹ്റൈനിലെ ഹോട്ടൽ ബാൻഡ് ഗായകർ
മതിയായ വരുമാനമില്ല. ബഹ്‌റൈനിലെ ഹോട്ടലുകളിൽ രാത്രികാലങ്ങളെ സജീവമാക്കുന്ന സംഗീത ബാൻഡ് കലാകാരന്മാർ പ്രതിസന്ധിയിൽ. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.
വരുന്നു 'ദ് യുഎഇ ലോട്ടറി'
യുഎഇയുടെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറി ദ് യുഎഇ ലോട്ടറി ഔദ്യോഗികമായി ആരംഭിച്ചു. 100 ദശലക്ഷം ദിർഹത്തിന്റെ 'ലക്കി ഡേ' ഗ്രാൻഡ് പ്രൈസ് ആണ് ഏറ്റവും വലിയ ആകർഷണം. ഉദ്ഘാടന തത്സമയ നറുക്കെടുപ്പ് ഡിസംബർ 14-ന് നടക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.