റിയാദ് ∙ സൗദി അറേബ്യയുടെ നോർത്തേൺ ബോർഡർ മേഖലയിൽ അപൂർവ പല്ലിഡ് വവ്വാലിനെ കണ്ടെത്തി. സാധാരണയായി അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് അപൂർവമായി മാത്രമേ കാണാനാകൂ. അപൂർവമായി മാത്രം കാണപ്പെടുന്ന പല്ലിഡ് വവ്വാലിനെ (ആൻട്രോസസ് പല്ലിഡസ്) സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിലാണ് കണ്ടെത്തിയത്. ഈ കണ്ടെത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ അപൂർവ ഇനത്തിൽപ്പെട്ട വവ്വാലിനെ സൗദി അറേബ്യയുടെ വടക്കൻ അതിർത്തി മേഖലയിൽ കണ്ടെത്തി. പടിഞ്ഞാറൻ കാനഡ മുതൽ സെൻട്രൽ  മെക്സിക്കോ വരെ കാണപ്പെടുന്ന പല്ലിഡ് ബാറ്റ് എന്ന പ്രത്യേക ഇനത്തിൽപ്പെട്ട വവ്വാലിനെയാണ് കണ്ടെത്തിയിരിക്കുന്നത്. 

ആൻട്രോസസ് പല്ലിഡസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. മേഖലയുടെ പാരിസ്ഥിതിക സമ്പന്നതയ്ക്കും  പ്രാചീനമായ സ്വാഭാവിക പരിസ്ഥിതിയ്ക്കും ഊന്നൽ കൊടുക്കുന്നതാണ് കണ്ടെത്തൽ. മറ്റ് അപൂർവവും ഇനിയും കണ്ടെത്താത്തതുമായ ഇനങ്ങളിൽപ്പെട്ടവയുടെ സാന്നിധ്യം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.  വടക്കൻ അതിർത്തി മേഖലയിൽ പല്ലിഡ് വവ്വാലിനെ കണ്ടെത്തിയതിലൂടെ പ്രദേശത്തിന്റെ   ജൈവവൈവിധ്യവും പാരിസ്ഥിതിക പ്രാധാന്യവും ഉയർത്തിക്കാട്ടുന്നു. 

Image Credit: SPA
ADVERTISEMENT

∙ പ്രത്യേകതകളേറെ
വലുപ്പം കൊണ്ട് വലുതാണ് ഇവ. തലയും ശരീര ഭാഗവും ഏതാണ് 2.75 ഇഞ്ച് ആണ്. ചിറകുകൾക്കും 15–15 ഇഞ്ചാണ് വലുപ്പം. 14നും 25 ഗ്രാമിനും ഇടയിലാണ് ഇവയുടെ ഭാരം. പന്നിയുടേതു പോലെയാണ് ഇവയുെട മൂക്ക്. 

വരണ്ട ആവാസ വ്യവസ്ഥിതിയിലാണ് ഇവയെ കാണപ്പെടുക. പർവതപ്രദേശങ്ങളിലോ പാറക്കെട്ടുകളിലോ ആണ് വാസം. പകൽ സമയങ്ങളിൽ പാറകളുടെ വിള്ളലുകളിലും മറ്റുമാണ് ഇവയെ കാണുക. രാത്രികളിൽ പ്രാണികളും പുഴുക്കളുമാണ് ഭക്ഷണം..

ADVERTISEMENT

ഒരു വവ്വാൽ അതിന്റെ ശരീര ഭാരത്തിന്റെ 40 ശതമാനം വരെ ദിവസേന പ്രാണികളെ ഭക്ഷിക്കും. കൊതുക് ഉൾപ്പെടെയുള്ള പ്രാണികളാണ് ഇവ ഭക്ഷിക്കുന്നത് എന്നതിനാൽ പ്രകൃതിയിലെ മികച്ച കീടനാശിനികളെന്നാണ് ഇവയെ പറയപ്പെടുന്നതും. ഇരയെ തേടുന്ന സമയത്ത് ഏതാണ് 1 മുതൽ 2 മീറ്റർ വരെ ഉയരത്തിലാണ് ഇവ പറക്കുന്നത്. 

പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുസ്ഥിരമായ പങ്കു വഹിക്കുന്നവയാണ് പറക്കാൻ കഴിവുള്ള ഏക സസ്തനികളായ വവ്വാലുകൾ. കാലിഫോർണിയയിലെ സ്റ്റേറ്റ് സസ്തനിയാണിവ.

English Summary:

Rare Pallid Bat Spotted in Saudi Arabia's Northern Borders Region