യുഎഇ, ഇന്ത്യൻ സമൂഹത്തിന്റെ രണ്ടാം വീട്: കോൺസൽ ജനറൽ
ദുബായ് ∙ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും ഉദാത്ത മാതൃകയായ യുഎഇയുടെ ദേശീയ ദിനാഘോഷം ഇന്ത്യൻ സമൂഹത്തിന്റെ കൂടി ആഘോഷമാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ.

ദുബായ് ∙ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും ഉദാത്ത മാതൃകയായ യുഎഇയുടെ ദേശീയ ദിനാഘോഷം ഇന്ത്യൻ സമൂഹത്തിന്റെ കൂടി ആഘോഷമാണെന്ന് ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ. ഇന്ത്യ– യുഎഇ തമ്മിലുള്ള വ്യാപാര ബന്ധത്തിന് ചരിത്രാതീത കാലത്തോളം പഴക്കമുണ്ട്. കഴിഞ്ഞ 50 വർഷം വികസന വഴിയിൽ ഇരു രാജ്യങ്ങളും കൈകോർത്ത വർഷങ്ങളായിരുന്നു.
ഇന്ത്യൻ സമൂഹം ഈ രാജ്യത്തെ രണ്ടാം വീടായാണ് കരുതുന്നത്. ഇന്ത്യക്കാർക്ക് ഈ നാട്ടിൽ വളരാൻ ഇടം നൽകിയ ഭരണാധികാരികളോട് നന്ദി പറയുന്നു. 2047ൽ ഇന്ത്യ വികസിത രാജ്യമാകുമ്പോൾ, ഈ യാത്രയ്ക്കു പിന്തുണ നൽകിയ ഉറ്റ സുഹൃത്ത് എന്ന സ്ഥാനമായിരിക്കും യുഎഇക്ക്.
യുഎഇയിലെ സഹോദരീ സഹോദരന്മാരോടു തോളോടുതോൾ ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ഇതിലൂടെ ഈ ലോകത്തിനു മുഴുവൻ മാതൃകയാകാൻ ആഗ്രഹിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.