ശമ്പളം നാട്ടിലേക്ക് അയച്ച ശേഷം മടങ്ങുന്നതിനിടെ പ്രവാസി ഇന്ത്യക്കാരൻ അപകടത്തിൽ മരിച്ചു; നോവായി ലെന്നി
കാറും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു.
കാറും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു.
കാറും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു.
ദമാം ∙ കാറും ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. ബെംഗളൂരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് മരിച്ചത്. വ്യാവസായിക നഗരിയായ ജുബൈലിൽ ഇൻഡസ്ട്രിയൽ മേഖലയിലാണ് അപകടം നടന്നത്.
ലെന്നി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ എതിർവശത്തുള്ള ബസിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. ലെന്നി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മാസാവസാനം ലഭിച്ച ശമ്പളം നാട്ടിലേക്ക് അയച്ച് തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
ജുബൈലിലെ കമ്പനിയിൽ നിർമാണ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.