യുഎഇയിൽ സ്വകാര്യ വാഹനങ്ങളിലെ സ്കൂൾ യാത്രയ്ക്ക് കാറിൽ ‘കുട്ടി സീറ്റ്’ നിർബന്ധം; മുന്നിലിരിക്കാൻ 10 വയസാകണം
അബുദാബി ∙ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്.
അബുദാബി ∙ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്.
അബുദാബി ∙ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്.
അബുദാബി ∙ സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കൾക്കും നഴ്സറികൾക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ ചൈൽഡ് സീറ്റിൽ ബെൽറ്റിട്ട് ഇരുത്തണം. വാഹനത്തിന്റെ ഡോർ ചൈൽഡ് ലോക്ക് ചെയ്യണം. യാത്ര സുരക്ഷിതമാക്കുന്നതിൽ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്.
2017 മുതൽ എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണമെന്നാണ് നിയമം. ഇത് പാലിക്കാത്തവർക്ക് 400 ദിർഹം പിഴയും ഡ്രൈവറുടെ ലൈസൻസിൽ 4 ബ്ലാക്ക് മാർക്കുമാണ് ശിക്ഷ. 4 വയസ് തികയാത്ത കുട്ടികൾ ചൈൽഡ് സീറ്റിലാണ് ഇരിക്കുന്നതെന്ന് വാഹനമോടിക്കുന്നവർ ഉറപ്പാക്കണം. 10 വയസാകാത്തവരെ മുൻസീറ്റിൽ ഇരുത്തരുത്. പൊതു ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് മാർഗനിർദേശങ്ങൾ അതോറിറ്റി പുറത്തിറക്കിയത്.
കുട്ടികൾ വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കണമെന്ന നിയമത്തെക്കുറിച്ച് 55% രക്ഷിതാക്കളും ബോധവാന്മാരല്ലെന്ന് അതോറിറ്റിയുടെ സർവേയിൽ കണ്ടെത്തി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലോടുന്ന വാഹനം അപകടത്തിൽപെട്ടാൽ സീറ്റ് ബെൽറ്റ് ഇടാത്ത കുട്ടിക്ക് 10 മീറ്റർ ഉയരത്തിൽ നിന്നു വീഴുന്നതിനു തുല്യമായ പരുക്കുണ്ടാകുമെന്നാണ് പഠന റിപ്പോർട്ട്. വാഹനത്തിന്റെ വേഗം കൂടുന്നത് അനുസരിച്ചു പരുക്കും ഗുരുതരമാകും.
സീറ്റ് ബെൽറ്റ് ഇടുന്നതു വഴി തലച്ചോറിനും സുഷുമ്ന നാഡിക്കും ഏൽക്കുന്ന പരുക്കിന്റെ തീവ്രത കുറയ്ക്കാമെന്ന പഠന റിപ്പോർട്ടും മാർഗനിർദേശങ്ങളിലുണ്ട്. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ നിയമപ്രകാരം 2019ൽ ആണ് കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റി നിലവിൽ വന്നത്.