മത്സ്യ വിൽപന സ്റ്റാളിലെ ജോലിക്കിടെ വീണ് പരുക്കേറ്റു; പിന്നാലെ തൊഴിൽ നഷ്ടമായി, പ്രതിസന്ധികൾക്കൊടുവിൽ മലയാളി നാടണഞ്ഞു
ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഒഐസിസി ഒമാൻ ഇബ്രയുടെ സഹായത്താൽ നാടണഞ്ഞു.
ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഒഐസിസി ഒമാൻ ഇബ്രയുടെ സഹായത്താൽ നാടണഞ്ഞു.
ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഒഐസിസി ഒമാൻ ഇബ്രയുടെ സഹായത്താൽ നാടണഞ്ഞു.
മസ്‌കത്ത് ∙ ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി ഒഐസിസി ഒമാൻ ഇബ്രയുടെ സഹായത്താൽ നാടണഞ്ഞു. പാപ്പിനിശ്ശേരി വട്ടക്കണ്ടി റഷീദാണ് കഴിഞ്ഞ ദിവസം തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചത്. നാല് മാസം മുൻപ് ഇബ്ര വാദിനാമിലെ മത്സ്യ വിൽപന സ്റ്റാളിൽ ജോലിക്കായി എത്തിയ റഷീദ് ജോലിക്കിടെ കാൽ വഴുതി വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
ദൈനം ദിന കാര്യങ്ങൾ പോലും പരസഹായമില്ലാതെ നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റഷീദിന് ഇതിനിടെ ജോലി നഷ്ടപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ റഷീദിനെ ഒഐസിസി ഒമാൻ ഇബ്ര ഏറ്റെടുത്തു. പതിനഞ്ച് ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞെങ്കിലും ഭേദമാകാത്തതിനാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്.
വിമാന ടിക്കറ്റും ചികിത്സാ ചെലവും നൽകിയാണ് ഒഐസിസി ഒമാൻ ഇബ്ര റഷീദിനെ നാട്ടിലേക്ക് യാത്രയാക്കിയത്. ഒ ഐ സി സിയുടെ പ്രവാസികൾക്കായുള്ള കൂടണയും വരെ കൂടെയുണ്ട് എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി നൽകിയ വിമാന ടിക്കറ്റ് ഇബ്ര റീജനൽ പ്രസിഡന്‍റ് ജിനോയി സ്‌കറിയ കൈമാറി. ചികിത്സാ ധനസഹായം മുൻ പ്രസിഡന്‍റും ദേശീയ സെക്രട്ടറിയുമായ തോമസ് ചെറിയാൻ കൈമാറി. സീനിയർ കോൺഗ്രസ് നേതാവ് എം ജെ സലീം, ഒ കെ ഷമിം, റൻജി തോമസ്, വാഴയിൽ കാസിം ലിജു വർഗ്ഗീസ്, ബിബിൻ ജോർജ്, ബാലാജി എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.