മാതൃരാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാം; ഉത്തരവുമായി റോയൽ ഒമാൻ പൊലീസ്
ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി വിദേശ രാജ്യങ്ങളിലെയോ രാജ്യാന്തര പെർമിറ്റ് ഉള്ളതോ ആയ ലൈസൻസുമായി ഒമാനിൽ വാഹനമോടിക്കാം.

മസ്‌കത്ത് ∙ ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി വിദേശ രാജ്യങ്ങളിലെയോ രാജ്യാന്തര പെർമിറ്റ് ഉള്ളതോ ആയ ലൈസൻസുമായി ഒമാനിൽ വാഹനമോടിക്കാം. എന്നാൽ, മൂന്ന് മാസത്തിൽ കൂടുതൽ കാലാവധിയുള്ള ലൈസൻസ് ആയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഇന്‍റർനാഷനൽ ലൈസൻസ് ഇല്ലെങ്കിൽ സ്വന്തം രാജ്യത്തെ ലൈസൻസ് ആയാലും മതിയെന്ന് റോയൽ ഒമാൻ പൊലീസ് ഉത്തരവിൽ പറയുന്നു. ഇതോടെ രാജ്യത്ത് പ്രവേശിച്ച് മൂന്ന് മാസം വരെ സന്ദർശകനോ ടൂറിസ്റ്റിനോ സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് അവസരം ലഭിക്കും.