സൗദിയിൽ നാല് മന്ത്രാലയങ്ങളിൽ നിന്ന് 164 ജീവനക്കാരെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തു
സൗദിയിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ നാല് മന്ത്രാലയങ്ങളിൽ നിന്നായി 164 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആന്‍റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു.

ജിദ്ദ ∙ സൗദിയിൽ അഴിമതി ആരോപണങ്ങളുടെ പേരിൽ നാല് മന്ത്രാലയങ്ങളിൽ നിന്നായി 164 ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആൻഡ് ആന്‍റി കറപ്ഷൻ അതോറിറ്റി (നസഹ) അറിയിച്ചു. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, ഭവന മന്ത്രാലയം എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കൈക്കൂലി, പദവി ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അറസ്റ്റിലായ ജീവനക്കാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും നസഹ പ്രസ്താവനയിൽ പറഞ്ഞു. നസഹ ഉദ്യോഗസ്ഥർ നവംബർ അവസാന മാസത്തിൽ 1635 പരിശോധന നടത്തുകയും അഴിമതി കുറ്റങ്ങൾ ചുമത്തപ്പെട്ടവർക്കെതിരെ നിരവധി ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾ ചുമത്തുകയും ചെയ്തിട്ടുണ്ട്.