ഐസിഎഫ് ഹായിൽ സിറ്റി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
ദേശാന്തരങ്ങളിൽ നിന്നും ദേശം പണിയുന്നവർ എന്ന പ്രമേയത്തിൽ ഐ സിഎഫ് രാജ്യാന്ത തലത്തിൽ ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ഐസിഎഫ് ഹായിൽ സിറ്റി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

ഹായിൽ ∙ ദേശാന്തരങ്ങളിൽ നിന്നും ദേശം പണിയുന്നവർ എന്ന പ്രമേയത്തിൽ ഐ സിഎഫ് രാജ്യാന്ത തലത്തിൽ ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി ഐസിഎഫ് ഹായിൽ സിറ്റി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു. എസ് വൈ എസ് പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു ഡിസംബർ അവസാനവാരം കേരളത്തിൽ നടക്കുന്ന നടക്കുന്ന യുവജന സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടാണ് ഐസിഎഫിന്റെ ആയിരം യൂണിറ്റ് സമ്മേളനങ്ങൾ നടക്കുന്നത്.
ഐസിഎഫ് സിറ്റി യൂണിറ്റ് പ്രസിഡന്റ് ഫാറൂഖ് കരുവൻപൊയിൽ അധ്യക്ഷത വഹിച്ചു. ഐസിഎഫ് മദീന പ്രൊവിൻസ് പ്രതിനിധി മുനീർ സഖാഫി വെണ്ണക്കോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അബ്ദുറസാക്ക് മദനി ദേശാന്തരങ്ങളിൽ നിന്നും ദേശം പണിയുന്നവർ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമേയ പ്രഭാഷണം നടത്തി. ദേശങ്ങൾക്ക് വേണ്ടി ദേശാന്തരങ്ങളിൽ ഇരുന്ന് പണിയെടുത്ത ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രയത്നത്തിന്റെ ഫലമാണ് കേരളം ഇന്ന് കാണുന്ന ഈ അവസ്ഥയിൽ എത്തിയതെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മലയാളികൾക്ക് ഗൾഫ് നാടുകൾ സമ്മാനിച്ചത് ആഡംബരങ്ങളും ആഡ്യ ജീവിതങ്ങളും ആണ് ഇല്ലാ കഥകൾ മെനഞ്ഞുണ്ടാക്കിയ കേവലമായ ഒരു സിനിമയുടെ പേരിൽ അറബ് രാജ്യങ്ങളോട് നന്ദികേട് കാണിക്കരുത് എന്നും സമ്മേളനം വിലയിരുത്തി. എസ് വൈ എസ് യുവജന സമ്മേളന പ്രമേയമായ ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തെ അഫ്സൽ വിശദീകരിച്ചു. നാല് നൂറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിക്കുന്ന പത്തിലധികം മലയാളികൾക്ക് മൊമെന്റോ ചടങ്ങിൽ നൽകി ആദരിച്ചു.
ഓട്ടിസ രോഗം ബാധിച്ച കുടുംബങ്ങളെ ഏറ്റെടുക്കുന്ന രിഫായി കെയർ പദ്ധതിയും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. അബ്ദുൽ സലാം റഷാദി കൊല്ലം പ്രാർത്ഥന നടത്തി. കെഎംസിസി പ്രതിനിധി അബ്ദുൽ ഖാദർ കൊടുവള്ളി, ഓ ഐസിസി പ്രതിനിധി സദക്കത്ത് വള്ളികുന്നം,ഐസിഎഫ് സെൻട്രൽ ജനറൽ സെക്രട്ടറി ബഷീർ നെല്ലളും, അബ്ദുൽ റഹ്മാൻ മദനി കൊടുവള്ളി, നൗഫൽ പറക്കുന്ന്,യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ സമദ് തച്ചണ എന്നിവർ പ്രസംഗിച്ചു.