ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന യുവതിയുടെ വധശിക്ഷ നടപ്പാക്കി സൗദി
ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന സ്വദേശി വനിതയ്ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറാര്‍ ∙ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന സ്വദേശി വനിതയ്ക്ക് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍ ഖാലിദ് ബിന്‍ ഖുറൈബാന്‍ ബിന്‍ ഥുനയ്യാന്‍ അല്‍ശമ്മരിയെ കൊലപ്പെടുത്തിയ വുദൈഹാ ബിന്‍ത് അബ്ദുല്ല ബിന്‍ ഥുനയ്യാന്‍ അല്‍ശമ്മരിക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.
ലഹരിമരുന്ന് കടത്ത് പ്രതിയായ മറ്റൊരു സൗദി പൗരന് അല്‍ജൗഫിലും ഇന്ന് വധശിക്ഷ നടപ്പാക്കി. വിദേശത്തു നിന്ന് ലഹരി ഗുളിക ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ സാലിം ബിന്‍ സല്‍മാന്‍ ബിന്‍ ഈദ് അല്‍അതവിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്.