ഷബ്ന നജീബിന്റെ പ്രഥമ നോവൽ ഈ മാസം 5ന് പ്രകാശനം ചെയ്യും
അൽ ഖോബാർ∙ പ്രവാസി എഴുത്തുകാരി ഷബ്ന നജീബിന്റെ ആദ്യ നോവലായ 'ജമീലത്തു സുഹ്റ' ഈ മാസം അഞ്ചിന് സംവിധായകൻ ലാൽ ജോസ് പ്രകാശനം ചെയ്യും. വൈകുന്നേരം 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രകാശനം കർമ്മം. സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും. മേഖലയിലെ

അൽ ഖോബാർ∙ പ്രവാസി എഴുത്തുകാരി ഷബ്ന നജീബിന്റെ ആദ്യ നോവലായ 'ജമീലത്തു സുഹ്റ' ഈ മാസം അഞ്ചിന് സംവിധായകൻ ലാൽ ജോസ് പ്രകാശനം ചെയ്യും. വൈകുന്നേരം 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രകാശനം കർമ്മം.
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും. മേഖലയിലെ കലാ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്‍റ് മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ (രക്ഷാധികാരി), ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ), നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ (വൈസ് ചെയർമാൻ), മാലിക്ക് മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
അൽഖോബാർ കെഎംസിസി വനിതാ വിങ് പ്രസിഡന്റും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഷബ്ന നജീബിന്റെ ആദ്യ നോവലാണ് ജമീലത്തു സുഹ്റ. സമകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഡെസ്റ്റിനി ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.