പെരുന്നാളുകളിലും ഉത്സവങ്ങളിലും താരമായ ‘ബാദുഷ’; യുഎഇയിലും തുടരുന്ന ഷഫീഖിന്‍റെ കുതിരപ്രേമം
ദുബായ്∙ ഷഫീഖിന്‍റെ ചിന്തയിലെപ്പോഴും കുതിരക്കുളമ്പടിയൊച്ചയായിരുന്നു. എങ്ങനെയെന്നറിയാതെ, എന്തിനെന്നറിയാതെ മനസ്സിൽ കയറിപ്പറ്റിയ അശ്വാരൂഢന്മാര്‍ പിന്നീട് ഈ പ്രവാസി മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായി.
ദുബായ്∙ ഷഫീഖിന്‍റെ ചിന്തയിലെപ്പോഴും കുതിരക്കുളമ്പടിയൊച്ചയായിരുന്നു. എങ്ങനെയെന്നറിയാതെ, എന്തിനെന്നറിയാതെ മനസ്സിൽ കയറിപ്പറ്റിയ അശ്വാരൂഢന്മാര്‍ പിന്നീട് ഈ പ്രവാസി മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായി.
ദുബായ്∙ ഷഫീഖിന്‍റെ ചിന്തയിലെപ്പോഴും കുതിരക്കുളമ്പടിയൊച്ചയായിരുന്നു. എങ്ങനെയെന്നറിയാതെ, എന്തിനെന്നറിയാതെ മനസ്സിൽ കയറിപ്പറ്റിയ അശ്വാരൂഢന്മാര്‍ പിന്നീട് ഈ പ്രവാസി മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായി.
ദുബായ്∙ ഷഫീഖിന്‍റെ ചിന്തയിലെപ്പോഴും കുതിരക്കുളമ്പടിയൊച്ചയായിരുന്നു. എങ്ങനെയെന്നറിയാതെ, എന്തിനെന്നറിയാതെ മനസ്സിൽ കയറിപ്പറ്റിയ അശ്വാരൂഢന്മാര്‍ പിന്നീട് ഈ പ്രവാസി മലയാളിയുടെ ജീവിതത്തിന്‍റെ ഭാഗമായി. 2012 മുതൽ യുഎഇയിൽ പിആർഒ ആയി ജോലി ചെയ്യുന്ന തിരുവനന്തപുരം പൂവാർ സ്വദേശി ഷഫീഖ് ജലാലുദ്ദീൻ ദുബായിൽ നടക്കുന്ന ലോക കുതിരയോട്ട മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനുള്ള കഠിന പരിശീലനത്തിലാണ്.
ഇതിന് മുന്നോടിയായി അബുദാബിയിൽ കഴിഞ്ഞ ദിവസം യുഎഇ ഹോർസ് ഫെഡറേഷന്‍റെ കീഴിൽ നടന്ന എൻഡുറൻസ് ഫെസ്റ്റിവലിൽ ടു സ്റ്റാർ പദവി നേടാനുള്ള രാജ്യാന്തര വിഭാഗത്തിൽ ആദ്യ ലൂപ്(80 കി.മീറ്റർ) വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ വർഷം 40 കിലോ മീറ്റർ വീതം രണ്ട് ലൂപ്പുകള്‍ പൂർത്തിയാക്കിയ ശേഷമാണ് ഈ വർഷം 80 കിലോ മീറ്റർ കൂടി കടന്നുകൂടിയത്. 40 വീതം രണ്ടു ലൂപും തുടർന്ന് 80 കിലോ മീറ്റർ ലൂപ്പും 2025 മാർച്ചിന് മുൻപ് ഒരിക്കല്‍ക്കൂടി പൂർത്തിയാക്കിയാൽ ദുബായിൽ നടക്കുന്ന ലോക കുതിരയോട്ട മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മാറ്റുരക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.
അതിന് എക്വസ്ട്രിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യ(ഇഎഫ്ഐ)യുടെ അനുമതി കൂടി വേണം. അത് ലഭിക്കുമെന്ന പ്രതീക്ഷയിൽ അഹോരാത്രം കഠിനപരിശീലനം നടത്തുകയാണ് ഈ 32 കാരൻ. കഴിഞ്ഞ വർഷം നടന്ന മത്സരം വിജയകരമായി പൂർത്തിയാക്കി നേടിയ വൺ സ്റ്റാർ പദവിയാണ് 80 കിലോ മീറ്ററിൽ മാറ്റുരയ്ക്കാൻ പ്രചോദനമായതെന്ന് ഷഫീഖ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
∙ നാട്ടിൽ ആദ്യം കുതിര വാങ്ങിയത് കടമായി; ബാദുഷ താരമായി
ചെറുപ്പത്തിലേ കുതിരകളടക്കം മൃഗങ്ങളോടും പക്ഷികളോടുമെല്ലാം ഷഫീഖിന് ഏറെ ഇഷ്ടമായിരുന്നു. വീട്ടിൽ പൂച്ചകളുമായും മറ്റും കൂട്ടുകൂടി നടന്നു. പ്രാവുകളെ വളർത്തി. മൃഗങ്ങളിൽ ഏറെ പ്രിയം കുതിരകളോട്. എവിടെ കുതിരയുടെ ചിത്രം കണ്ടാലും ആസ്വദിച്ചങ്ങനെ നിന്നുപോകും. കുതിരയോട്ടമുള്ള സിനിമകളും തിരഞ്ഞുപിടിച്ച് കാണുമായിരുന്നു. ബീച്ചിലൊക്കെ പോകുമ്പോൾ കുതിര സവാരി ചെയ്യുന്നവരെ കണ്ടാൽ അസൂയയോടെ നോക്കി നിൽക്കും. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇസ്ലാമിക ചരിത്രം ബിരുദപഠന പൂര്‍ത്തിയാക്കിയ ശേഷം കുതിരയെ സ്വന്തമാക്കുക എന്നതായിരുന്നു ഏറ്റവും വലിയ സ്വപ്നം.
തുടർന്ന് കൊല്ലത്തുള്ള ഷാഫി എന്ന കുതിര ഡീലർ ഷഫീഖിന്‍റെ കുതിരസ്നേഹം കണ്ട് അഡ്വാൻസ് തുക മാത്രം കൈപ്പറ്റി ഒരു കുതിരയെ കടമായി നൽകി. ബാദുഷ എന്നായിരുന്നു ഗുജറാത്ത് കത്തിയവാറിൽ നിന്നുള്ള കുതിരയുടെ പേര്. മൂന്ന് വർഷത്തോളം ബാദുഷ വീടിന്‍റെ പ്രൗഢിയായി നിലകൊണ്ടു. പള്ളിപ്പെരുന്നാളിലും ക്ഷേത്രോത്സവത്തിലുമൊക്കെ ബാദുഷ താരമായി. തമിഴ് നാട്ടിലെ ഉത്സവങ്ങളിലൊക്കെ ബാദുഷ സാന്നിധ്യമറിയിച്ചു. പിന്നീട് ഷഫീഖ് ചെറിയൊരു ലൈവ് സ്റ്റോക്ക് ഫാം തുടങ്ങി. കുതിര, ഒട്ടകം അടക്കമുള്ള മൃഗങ്ങളൊക്കെ ഇവിടെയുണ്ട്.
∙ യുഎഇയിലെത്തിയിട്ടും കുതിരപ്രേമം ഉപേക്ഷിച്ചില്ല
2014 ലാണ് ഷഫീഖ് മികച്ച ജീവിതം തേടി യുഎഇയിലെത്തിയത്. അതിന് ശേഷം കുതിരയെയും മറ്റു മൃഗങ്ങളെയുമെല്ലാം അനുജനും പിതാവുമായിരുന്നു പരിപാലിക്കുന്നത്. നിലവിൽ ഫാമിൽ മൂന്ന് കുതിരകളുണ്ട്. ഓൾ കേരള ഹോർസ് റൈഡേഴ്സ്, ഹോർസ് ലവേഴ്സ് എന്ന കൂട്ടായ്മകളിൽ അംഗമായതിനാൽ കുതിരകളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നു.
ഷാർജയിലെ ഒരു കമ്പനിയിൽ പിആർഒ ആയി ജോലി ആരംഭിച്ചതോടെ വീണ്ടും കുതിരകളുടെ പിന്നാലെയുള്ള സഞ്ചാരവും തുടർന്നു. മാത്രമല്ല, യുഎഇയിലാണ് കുതിരകളുമായുള്ള ചങ്ങാത്തം ഏറ്റവുമധികം നടക്കുക എന്ന് മനസ്സിലാക്കുകയും ചെയ്തു. ദുബായിൽ എല്ലാ വർഷവും നടക്കുന്ന ലോക കുതിരയോട്ട മത്സരം–അതിൽ എന്നെങ്കിലും മത്സരിക്കാനാകുക എന്ന സ്വപ്നത്തിന് പിന്നാലെയായി പിന്നീടുള്ള യാത്ര. ഷാർജ അൽ സുബൈർ, ദുബായ് അൽ ഖവാനീജ് എന്നിവിടങ്ങളിലെ സ്റ്റേബിൾസിൽ പോയി കുതിര സവാരി നടത്തിയാണ് തുടക്കം. ഇടയ്ക്ക് അബുദാബിയിൽ നടക്കുന്ന എൻഡുറൻസ് ഫെസ്റ്റിവലിനെക്കുറിച്ച് അറിഞ്ഞപ്പോൾ എങ്ങനെയെങ്കിലും അതിൽ പങ്കെടുക എന്നതായി ലക്ഷ്യം. കുതിരപ്രേമികളുടെയും ഓട്ടക്കാരുടെയും വലിയൊരു ആഘോഷം തന്നെയാണിത്.
ജൂനിയർ, സീനിയർ, മെയിൻ വിഭാഗങ്ങളിലാണ് മത്സരം. ഒരു റൈഡറെ സംബന്ധിച്ച് ഓരോ റൗണ്ടും പൂർത്തിയാക്കുന്നത് വലിയ നേട്ടമാണ്. വിവിധ സ്റ്റാറുകൾ സ്വന്തമാക്കി മത്സരിക്കാൻ യോഗ്യത നേടുക എന്നതാണ് പ്രധാനം. എങ്കിലേ വലിയ മത്സരങ്ങളിൽ എത്തപ്പെടുകയുള്ളൂ. ഇത്തരത്തിൽ മത്സരവിജയം നേടിയാൽ ഫൈനലിൽ 25 ദശലക്ഷം ദിർഹം വരെ സമ്മാനവും നേടാം. ദുബായിൽ അല്‍ ഖുദ്റ, അബുദാബിയിൽ ബുത്തീഫ്, അൽ വത്ബ എന്നീ മൂന്ന് ട്രാക്കുകളിലാണ് എൻഡുറൻസ് ഫെസ്റ്റിവലിന്‍റെ ഭാഗമായുള്ള മത്സരങ്ങൾ നടക്കുക. ഈ ഫെസ്റ്റിവലിന് ഒരാഴ്ച കഴിഞ്ഞാലാണ് ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോക കുതിരയോട്ട മത്സരം ദുബായിൽ നടക്കുക.
∙ മത്സരം കഠിനം; വിജയിച്ചാൽ താരമാകാം
ഷാർജ അൽ വലീദ് സ്റ്റേബിളിലാണ് ഷഫീഖ് ഇപ്പോൾ പരിശീലനം നടത്തുന്നത്. ഇതിന് ഫീസുണ്ട്. വ്യക്തമായ പരിശീലനവും ആസൂത്രണവുമുണ്ടെങ്കിലേ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ. മത്സരാർഥിയുടെ കായിക ക്ഷമത, അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട കാർഡിയോ പരിശോധനയ്ക്ക് ശേഷമേ മത്സരത്തിനിറങ്ങാൻ പറ്റുകയുള്ളൂ. വേഗം, വേഗപരിധി, ക്ഷമ, കുതിരയുടെ കായികക്ഷമത എന്നിവയും പരിശോധിക്കും. ഈ മാസം 14നാണ് എൻഡുറൻസ് ഫെസ്റ്റിവലിലെ അടുത്ത ലൂപ് മത്സരം. ഫെബ്രുവരിയിലായിരിക്കും ഫൈനൽ. ദുബായിലെ റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അൻവർ അമീൻ ചേലാട്ട്–മിൻഹത് അൻവർ അമീൻ ദമ്പതികളുടെ മകൾ നിദ അൻജൂം ആണ് ഇവിടെ മാറ്റുരയ്ക്കുന്ന മറ്റൊരു മത്സരാർഥി. കൂടാതെ, ഉത്തരേന്ത്യക്കാരായ ചിലരും മത്സരരംഗത്തുണ്ട്.
∙ കുതിരപ്രേമികളോട് പറയാനുള്ളത്
പൂച്ചക്കുട്ടിയെയും നായ്ക്കളെയും വളർത്തുന്നതുപോലെ അത്ര എളുപ്പമല്ല, വളരെ ആലോചിച്ചു വേണം ഒരു കുതിരയെ വാങ്ങാൻ–തന്‍റെ ഫാമിൽ കുതിര വാങ്ങാനെത്തുന്നവരോട് ഷഫീഖിന് ആദ്യം പറയാനുള്ളത് ഇതാണ്. ആവേശത്തിന് കുതിരയെ വാങ്ങി അതിനെ നന്നായി പരിപാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ആ മൃഗത്തോട് ചെയ്യുന്ന ദ്രോഹമായിരിക്കും. മാത്രമല്ല, കുതിരയെ പരിപാലിക്കുക എന്നത് ചെലവേറിയ കാര്യവുമാണ്.
അതുകൊണ്ട് കുതിരസ്വപ്നവുമായി ഇറങ്ങിത്തിരിക്കും മുൻപ് ഇക്കാര്യങ്ങൾ ആലോചിക്കണമെന്ന് ഷഫീഖ് പറയുന്നു. ജോലി ചെയ്യുന്ന കോർപിൻ കോർപറേറ്റ് കമ്പനി ഉടമയും സുഹൃത്തുമായ എബി ജോസഫ് കടവിലാണ് ഈ യുവാവിന് വേണ്ട സാമ്പത്തിക സഹായവും പ്രേത്സാഹനവും നൽകിവരുന്നത്. ഭാര്യ റജീനയും മകൻ മിഖായേൽ മാലിക്കും എല്ലാത്തിനും കൂടെയുണ്ട്. ഫോൺ:+971 54 303 8911.