സൗദിയിൽ ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിർബന്ധം; ‘സന്ദർശകർക്കും ബാധകം’
സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു.
സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു.
സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു.
റിയാദ്∙ സൗദി അറേബ്യയിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യങ്ങൾ ചെയ്യുന്ന ഇൻഫ്ലൂവൻസർമാർക്ക് ലൈസൻസ് നിയമങ്ങൾ കർശനമാക്കാനൊരുങ്ങുന്നു. രാജ്യത്ത് ഇൻഫ്ലൂവൻസർ മാർക്കറ്റിങ് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സൗദി വാണിജ്യ മന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
സമൂഹ മാധ്യമങ്ങളിലൂടെ രാജ്യത്ത് പരസ്യം ചെയ്യണമെങ്കിൽ അതിനായുള്ള മൗതഖ് ലൈസൻസ് നേടിയവർക്കു മാത്രമേ പരസ്യങ്ങൾ നൽകാനാവു എന്നാണ് പുതിയ നിയമം. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സിനുള്ള ഏറ്റവും പുതിയ നിർദ്ദേശത്തിൽ, ബിസിനസ് മീഡിയ റെഗുലേഷൻ ഫോർ മീഡിയ റഗുലേഷൻ നൽകുന്ന "മൗതാഖ്" (വിശ്വസനീയമായ) ലൈസൻസ് കൈവശമില്ലാതെ സന്ദർശക വീസയിൽ സൗദി അറേബ്യ സന്ദർശിക്കുന്ന പ്രശസ്തരെയും താരങ്ങളെയും ഉപയോഗപ്പെടുത്തി പരസ്യത്തിനായി പ്രോത്സാഹിപ്പിക്കുന്ന ബിസിനസുകൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതിയ നിയമങ്ങൾ പ്രകാരം രാജ്യത്തെ താമസക്കാരോ സന്ദർശകരോ ആകട്ടെ, സ്വാധീനം ചെലുത്തുന്ന ഏതൊരു വാണിജ്യ പരസ്യത്തിനും മൌതഖ് ലൈസൻസ് ആവശ്യമാണ്. ബിസിനസുകൾ നിയമപരമായ പരസ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സൗദി അറേബ്യയിലെ മാധ്യമ പ്രവർത്തനം രാജ്യത്തെ സ്ഥാപിതമായ മാധ്യമ നിയമങ്ങൾക്ക് അനുസൃതമായി തുടരുന്നുവെന്നും ഉറപ്പാക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
സൗദി അറേബ്യയിൽ സ്വാധീനം ചെലുത്തുന്നവർക്കും രാജ്യം സന്ദർശിക്കുന്നവർക്കും "മൗതഖ്" ലൈസൻസ് ഇപ്പോൾ നിർബന്ധമാണെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ഉള്ളടക്ക സൃഷ്ടിതാക്കൾക്കും (കണ്ടന്‍റ് ക്രീയേറ്റേഴ്സിനും), ഇൻഫ്ലുവേഴ്സിനും ഏതു തരം വീസയിലാണെങ്കിലും നില പരിഗണിക്കാതെ തന്നെ ലൈസൻസ് ബാധകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജനറൽ അതോറിറ്റി ഫോർ മീഡിയ റഗുലേഷൻ ലൈസൻസ് നേടുന്നതിനുള്ള പ്രത്യേക മാനദണ്ഡങ്ങൾ വിശദീകരിച്ചിട്ടുണ്ട്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരും താമസക്കാരും വാണിജ്യ റജിസ്ട്രേഷനും ദൃശ്യ, ഓഡിയോ അല്ലെങ്കിൽ ഡിജിറ്റൽ മീഡിയയിൽ ഉൾപ്പെട്ട റജിസ്റ്റർ ചെയ്ത പരസ്യ ഏജൻസിയുടെയോ മാർക്കറ്റിങ് സ്ഥാപനത്തിന്റെയോ 50 ശതമാനമെങ്കിലും സ്വന്തമാക്കിയിരിക്കണം.
ഉള്ളടക്ക നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 5 ഇൻഫ്ലൂവൻസർമാരെ നേരത്തെ പിടികൂടിയിരുന്നു. 400,000 സൗദി റിയാൽ (ഏകദേശം 106,000 ഡോളർ) പിഴ ചുമത്തുകയും ചെയ്തു. സൗഹൃദ രാജ്യത്തെ അപമാനിച്ചതിന് രണ്ട് സൗദി സ്‌നാപ്ചാറ്റ് താരങ്ങൾക്ക് 400,000 റിയാൽ പിഴ ചുമത്തിയിരുന്നതടക്കമുള്ള വാർത്തകൾ പ്രാദേശിക വാർത്താ ഏജൻസികൾ പുറത്ത് വിട്ടിരുന്നു.
മലയാളികളടക്കമുള്ള നിരവധി സൗദി പ്രവാസികൾ നാട്ടിലെപ്പോലെ നേരംപോക്കിനായും വരുമാനമെന്ന നിലയ്ക്കും പേരിനും പ്രശസ്തിക്കുമായി പലപ്പോഴും താൽപര്യപ്പെടുന്ന സ്ഥാപനങ്ങളേയും പരിപാടികളേയും ഉൽപന്നങ്ങളെയും വ്യക്തികളേക്കുറിച്ചും സേവനങ്ങളെ പറ്റിയും റീൽസുകളും, വ്ലോഗുകളും, പ്രമോ, ഹൈലെറ്റ്സ് വിഡിയോകളും മറ്റുമായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയവയിൽ സജീവമാണ്.