ഓർമ കേരളോത്സവത്തിന് ദുബായിൽ തുടക്കമായി
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവത്തിന് ദുബായ് അമിറ്റി സ്കൂളിൽ തുടക്കമായി.
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവത്തിന് ദുബായ് അമിറ്റി സ്കൂളിൽ തുടക്കമായി.
യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവത്തിന് ദുബായ് അമിറ്റി സ്കൂളിൽ തുടക്കമായി.
ദുബായ്∙ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഓർമ കേരളോത്സവത്തിന് ദുബായ് അമിറ്റി സ്കൂളിൽ തുടക്കമായി. പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഓർമ പ്രസിഡന്‍റ് ഷിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ചു. ദുബായ് സിഡിഎ പ്രതിനിധികളായ മുഹമ്മദ് ഖലീഫ അൽബലുഷി, അഹമ്മദ് അൽ സാബി, പ്രവാസി ക്ഷേമ ബോർഡ് ഡയറക്‌ടർ എൻ. കെ. കുഞ്ഞഹമ്മദ്, നോർക്ക ഡയറക്ടർ ഒ. വി. മുസ്‌തഫ, ഡോ. ഹുസൈൻ, അനീഷ് മണ്ണാർകാട്, ഫ്രാഗ്രൻസ് വേൾഡ് പ്രതിനിധി നസ്‌റു, മലബാർ ഗോൾഡ് പ്രതിനിധി ഷാജി, എമ്രികോം സിഇഒ അജയ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽ എന്നിവർ പ്രസംഗിച്ചു.
കവിയരങ്ങ് കവി മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. നാട്ടിലെ ഉത്സവാന്തരീക്ഷം പുനഃസൃഷ്ടിച്ച വേദിയിൽ മെഗാ തിരുവാതിരയും കുടമാറ്റവും മട്ടന്നൂർ ശങ്കരൻ കുട്ടി നയിച്ച വാദ്യമേളവും അരങ്ങേറി. കേരളത്തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഗാനമേളയും ആസ്വാദക ഹൃദയം കീഴടക്കി. ഗായകരായ ആര്യ ദയാൽ, സച്ചിൻ വാരിയർ എന്നിവരുടെ ഗാനമേള അരങ്ങേറി. സിതാര കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ പ്രൊജക്‌ട്‌സ് മലബാറിക്കസ് ബാൻഡ് ഇന്ന് വൈകിട്ട് പ്രകടനം നടത്തും. ചലച്ചിത്ര താരവും നർത്തകിയുമായ മേതിൽ ദേവിക മുഖ്യാതിഥിയാകും. മലയാളം മിഷൻ, നോർക്ക എന്നിവ ഉൾപ്പെടെ നിരവധി സ്റ്റാളുകളും പ്രദർശനത്തിലുണ്ട്.