ഐക്യത്തിന്റെ ഏഴഴക്; സ്വപ്നങ്ങൾ യാഥാർഥ്യമാക്കി വൻകിട പദ്ധതികൾ സ്വന്തം പേരിലെഴുതിയ രാജ്യത്തിന് ഇന്ന് പിറന്നാൾ
മണലാരണ്യത്തിന്റെ ഇതിഹാസമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഇന്ന് 53ാം പിറന്നാൾ. സ്വപ്നങ്ങൾ കാണുകയും ഐക്യത്തിന്റെ കരുത്തിൽ അവ യാഥാർഥ്യമാക്കുകയും വികസനക്കുതിപ്പിൽ ലോകമെമ്പാടും നിന്നുള്ള മാനവശേഷിയെ സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യം.
മണലാരണ്യത്തിന്റെ ഇതിഹാസമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഇന്ന് 53ാം പിറന്നാൾ. സ്വപ്നങ്ങൾ കാണുകയും ഐക്യത്തിന്റെ കരുത്തിൽ അവ യാഥാർഥ്യമാക്കുകയും വികസനക്കുതിപ്പിൽ ലോകമെമ്പാടും നിന്നുള്ള മാനവശേഷിയെ സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യം.
മണലാരണ്യത്തിന്റെ ഇതിഹാസമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഇന്ന് 53ാം പിറന്നാൾ. സ്വപ്നങ്ങൾ കാണുകയും ഐക്യത്തിന്റെ കരുത്തിൽ അവ യാഥാർഥ്യമാക്കുകയും വികസനക്കുതിപ്പിൽ ലോകമെമ്പാടും നിന്നുള്ള മാനവശേഷിയെ സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യം.
അബുദാബി∙ മണലാരണ്യത്തിന്റെ ഇതിഹാസമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഇന്ന് 53ാം പിറന്നാൾ. സ്വപ്നങ്ങൾ കാണുകയും ഐക്യത്തിന്റെ കരുത്തിൽ അവ യാഥാർഥ്യമാക്കുകയും വികസനക്കുതിപ്പിൽ ലോകമെമ്പാടും നിന്നുള്ള മാനവശേഷിയെ സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യം. നൂറ് തികയുന്ന 2071ൽ രാജ്യം എങ്ങനെയാകണമെന്ന ചിത്രം ഇപ്പോഴേ ആലോചിക്കുന്ന യുഎഇക്കു പക്ഷേ, പൈതൃകം വിട്ടൊരു കളിയില്ല. എണ്ണ കയറ്റുമതിയെന്ന ഒറ്റ വരുമാനമാർഗം കൊണ്ട് പിടിച്ചുനിൽക്കുന്ന പഴയ യുഎഇയല്ല, വമ്പൻ രാജ്യങ്ങൾക്കു മാത്രം സാധ്യമായ ചാന്ദ്രദൗത്യം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ സ്വന്തം പേരിലെഴുതിയ രാജ്യാന്തരശക്തിയാണ് യുഎഇ ഇന്ന്. സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2ന് യുഎഇ എന്ന ഒറ്റ രാജ്യമായി. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് ഏഴഴകായി.
സ്വന്തമായി കറൻസി പോലും ഇല്ലാതിരുന്ന 7 എമിറേറ്റുകളും ഒന്നായപ്പോൾ രൂപപ്പെട്ടത് കെട്ടുറപ്പുള്ള രാജ്യവും വികസന കാഴ്ചപ്പാടുകളും.പരന്നുകിടക്കുന്ന മരുഭൂമിയും കടലും മാത്രമായുള്ള യുഎഇ കുറഞ്ഞ നാളുകൾകൊണ്ട് വളർച്ച കൈവരിച്ചതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചദാർഢ്യത്തിന്റെയും കഥകളുണ്ട്.
രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഷെയ്ഖ് സായിദിന്റെയും ഷെയ്ഖ് റാഷിദിന്റെയും മഹത്തായ കൂട്ടുകെട്ടിനെ അനുസ്മരിച്ചാണ് ഈ വർഷം ദുബായിൽ ഒരു മാസം നീളുന്ന സായിദ് ടു റാഷിദ് ഉത്സവം നടത്തുന്നത്.
ചരിത്രനിമിഷങ്ങൾക്ക് ‘ഇന്ത്യൻ’ സാക്ഷി
രാഷ്ട്രപ്രഖ്യാപനവും ഒപ്പുവയ്ക്കലും ദേശീയ പതാക ഉയർത്തലും ഉൾപ്പെടെ തുടർന്നുള്ള ഓരോ ചരിത്ര മുഹൂർത്തങ്ങളും ക്യാമറയിലാക്കിയത് ഇന്ത്യക്കാരൻ രമേഷ് ശുക്ലയും പാക്ക് സ്വദേശി നൂർഅലി റാഷിദുമാണ്. യുഎഇയുടെ ചരിത്രത്താളുകളിൽ സുവർണ ചിത്രങ്ങളായി ആലേഖനം ചെയ്തിരിക്കുന്നതും ഇവരുടെ പേരിൽ അറിയപ്പെടുന്ന ചിത്രങ്ങൾ. അന്നത്തെ 7 ഭരണാധികാരികളും ദേശീയ പതാകയ്ക്ക് കീഴിൽ അണിനിരന്ന അത്യപൂർവ ചിത്രം പകർത്തിയത് രമേഷ് ശുക്ലയാണ്. ആ ചിത്രം പിന്നീട് ദേശീയ ദിനത്തിന്റെ സ്ഥിരം ലോഗോ ആയി മാറി.
ഐക്യത്തിന്റെ ഊർജം നയിക്കാൻ കരുത്തർ
എമിറേറ്റുകളുടെ സ്വയംഭരണാവകാശം നിലനിർത്തിക്കൊണ്ടു ഐക്യത്തിന്റെ കരുത്തിൽ യുഎഇ ശക്തിപ്പെട്ടു. ഭരണ നിർവഹണത്തിന് 7 എമിറേറ്റുകളിലെയും ഭരണാധികാരികൾ ചേർന്ന് സുപ്രീം കൗൺസിൽ രൂപീകരിച്ച് പ്രവർത്തിക്കുന്നു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും വൈസ് പ്രസിഡന്റു പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും സാരഥ്യത്തിൽ യുഎഇയുടെ കുതിപ്പ് തുടരുകയാണ്. യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഉമ്മുൽഖുവൈൻ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്. 7 എമിറേറ്റുകളിൽനിന്നുള്ള അംഗങ്ങൾ അടങ്ങുന്ന ഫെഡറൽ നാഷനൽ കൗൺസിലും (എഫ്എൻസി) സർക്കാരും ചേർന്നാണ് ഭരണ നിർവഹണം. 40 അംഗ എഫ്എൻസിയിൽ പകുതി വനിതകളാണ്. 20 പേരെ തിരഞ്ഞെടുക്കും.
20 പേരെ നാമനിർദേശം ചെയ്യും. യുഎഇയെ ജനാധിപത്യത്തിലേക്ക് കൈപ്പിടിച്ചുയർത്തിയത് അന്തരിച്ച മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ്.
ബഹിരാകാശത്ത് ഇരട്ടനേട്ടത്തിലേക്ക്
2019 സെപ്റ്റംബറിൽ ഹസ്സ അൽ മൻസൂരിയെ ബഹിരാകാശ നിലയത്തിൽ എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ 2023ൽ 6 മാസം ബഹിരാകാശ നിലയത്തിൽ കഴിഞ്ഞ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന റെക്കോർഡ് സുൽത്താൻ അൽ നെയാദിയിലൂടെ സ്വന്തമാക്കി. ഹോപ് പ്രോബിലൂടെ ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കി ചൊവ്വയിൽ കോളനി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ്.