കരാട്ടെ ചാംപ്യൻഷിപ്പ്; അൽ ഖിസൈസ് ടീം ചാംപ്യന്മാർ
യുഎഇയുടെ 53-ാം ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി കരാട്ടെ കിഡ് മാർഷ്യൽ ആർട്സിന്റെ ആഭിമുഖ്യത്തിൽ പത്താമത് കരാട്ടെ ചാംപ്യൻഷിപ്പ് നടത്തി..

ദുബായ് ∙ യുഎഇയുടെ 53-ാം ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി കരാട്ടെ കിഡ് മാർഷ്യൽ ആർട്സിന്റെ ആഭിമുഖ്യത്തിൽ പത്താമത് കരാട്ടെ ചാംപ്യൻഷിപ്പ് നടത്തി. 35 രാജ്യങ്ങളിൽ നിന്നുള്ള 500-ലേറെ മത്സരാർഥികൾ പങ്കെടുത്തു. യുഎഇ കരാട്ടെ ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ജാസിം ഹസ്സൻ, യുഎഇ കരാട്ടെ ഫെഡറേഷൻ കോഓർഡിനേറ്റർ സി.വി.ഉസ്മാൻ, റെജി തോമസ്, ഷമീം യൂസഫ് എന്നിവരും പങ്കെടുത്തു.
മത്സരത്തിൽ അൽ ഖിസൈസ് ടീം ഒന്നാം സ്ഥാനവും സിലിക്കോൺ, ഷാർജ കരാട്ടെ കേന്ദ്രങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വിജയികൾക്ക് ദുബായ് പൊലീസ് മേജർ ഉമർ അൽ മർസൂക്കി, ക്യാപ്റ്റൻ റാഷിദ് ഹുസൈൻ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.