ദേശീയദിനാഘോഷത്തിൽ പ്രവാസികളെ നെഞ്ചോട് ചേർത്ത് യുഎഇ; തൊഴിലാളികൾക്ക് ആഢംബര കാർ ഉൾപ്പെടെ വമ്പൻ സമ്മാനങ്ങൾ
ദുബായ് ∙ പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി.
ദുബായ് ∙ പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി.
ദുബായ് ∙ പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി.
ദുബായ് ∙ പ്രവാസികളെ നെഞ്ചോട് ചേർത്ത് നിർത്തുന്ന യുഎഇയുടെ 53-ാം ദേശീയദിനാഘോഷ (ഈദ് അൽ ഇത്തിഹാദ്)ത്തിന്റെ ഭാഗമായി ഇന്ത്യക്കാരടക്കമുള്ള തൊഴിലാളികൾക്കും അധികൃതർ ആഘോഷമൊരുക്കി. മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് തൊഴിലാളികൾക്കായി വില കൂടിയ കാർ അടക്കമുള്ള സമ്മാനങ്ങളുമായി ആഘോഷങ്ങൾ ആരംഭിച്ചത്. 'നമ്മുടെ യൂണിയന്റെ ആഘോഷത്തിൽ ഞങ്ങളുടെ തൊഴിലാളികളുടെ സന്തോഷം' എന്ന പ്രമേയത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ ആഭ്യന്തര മന്ത്രാലയം, ദുബായ് പൊലീസ് ജനറൽ കമാൻഡ്, യുഎഇയിലുടനീളമുള്ള മുനിസിപ്പാലിറ്റികൾ, നാഷനൽ ആംബുലൻസ്, റാസൽഖൈമ ഫ്രീ സോൺ എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. ഒരു ദശലക്ഷത്തിലേറെ തൊഴിലാളികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.
രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങളിൽ വൈവിധ്യമാർന്ന വിനോദ പരിപാടികൾ, മത്സരങ്ങൾ, സമ്മാനങ്ങൾ എന്നിവ അരങ്ങേറും. ഇൻഷുറൻസ് പൂളിൽ നിന്നുള്ള ഡയമണ്ട് സ്പോൺസർഷിപ്പും അൽദാർ പ്രോപ്പർട്ടീസിൽ നിന്നുള്ള പ്ലാറ്റിനം സ്പോൺസർഷിപ്പും, യുഎഇ ഫൂഡ് ബാങ്ക്, ഇന്‍റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ, ദാർ അൽ ബെർ സൊസൈറ്റി, അൽ ഇഹ്‌സാൻ ചാരിറ്റി അസോസിയേഷൻ എന്നിവയുൾപ്പെടെ മന്ത്രാലയത്തിന്റെ തന്ത്രപ്രധാന പങ്കാളികളുടെ സ്പോൺസർഷിപ്പും പരിപാടിക്ക് പിന്തുണ നൽകുന്നു. ഫുജൈറ ചാരിറ്റി അസോസിയേഷൻ, യൂണിയൻ കോഓപറേറ്റീവ്, കിറ്റോപി, അൽ മറായി, ഷംസിൻ റസ്റ്ററന്റ്. മന്ത്രാലയം അതിന്റെ പങ്കാളികളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികൾക്ക് സമാന്തരമായി ഒട്ടേറെ കമ്പനികൾ അവരുടെ ക്യാംപുകളിലും മറ്റും വിവിധ ആഘോഷങ്ങളും നടത്തുന്നു. ആഘോഷ പരിപാടികൾ ഇന്ന് വൈകിട്ടോടെ സമാപിക്കും.
യുഎഇയുടെ സുസ്ഥിര വികസനത്തിനും രാജ്യത്തെ ബിസിനസ് മേഖലയുടെ വളർച്ചയ്ക്കും സുപ്രധാന സ്തംഭങ്ങളായി തൊഴിലാളികളെ എങ്ങനെ വിലമതിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന് ഈ സംരംഭങ്ങൾ കാണിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമവും സന്തോഷവും ജീവിതനിലവാരവും വർധിപ്പിക്കുന്നതിനുള്ള യുഎഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങളുമായി ഈ പ്രവർത്തനങ്ങൾ ഒത്തുചേരുന്നു. വിവിധ തൊഴിൽ വിപണി സൂചകങ്ങളിൽ യുഎഇ മികച്ച പ്രകടനം തുടരുന്നുണ്ട്. വിവിധ മത്സര സൂചകങ്ങളിൽ ആഗോള റാങ്കിങ്ങിൽ മുന്നിലാണ്. തൊഴിലില്ലായ്മ ഇൻഷുറൻസ് സ്കീം, സേവനാനന്തര ആനുകൂല്യങ്ങൾക്കുള്ള സന്നദ്ധ സേവിങ്സ് സ്കീം, ആരോഗ്യ ഇൻഷുറൻസ് സംവിധാനം, തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള പരിപാടി എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു സാമൂഹിക സംരക്ഷണ സംവിധാനം ഉൾപ്പെടെയുള്ള ഫലപ്രദമായ നിയമനിർമ്മാണങ്ങളും നയങ്ങളും സംരംഭങ്ങളും ഈ നേട്ടം അടിവരയിടുന്നു. യുഎഇയുടെ വേതന സംരക്ഷണ സംവിധാനവും (ഡബ്ല്യുപിഎസ്) തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ചേർന്ന് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട നൂതന സംരംഭങ്ങളിൽ ചിലതാണ് ഇവ.