ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ൽ ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. അരവിന്ദ് അപ്പുക്കുട്ടൻ എന്നയാളുടെ പേരിൽ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിനാണ് സമ്മാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് പരമ്പര 269 ൽ ഷാർജയിൽ താമസിക്കുന്ന മലയാളിക്ക് 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു.  അരവിന്ദ് അപ്പുക്കുട്ടൻ എന്നയാളുടെ പേരിൽ ടിക്കറ്റെടുത്ത 20 അംഗ സംഘത്തിനാണ് സമ്മാനം. ഇവർ സമ്മാനത്തുക പങ്കിടും. 

ഷാർജയിൽ സെയിൽസ്മാനായ അരവിന്ദ്  കഴിഞ്ഞ രണ്ട് വർഷമായി ടിക്കറ്റ് വാങ്ങുന്നു. നവംബർ 22 ന് വാങ്ങിയ 447363 എന്ന ടിക്കറ്റാണ് സമ്മാനം കൊണ്ടുവന്നത്. വിജയിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും പണം എങ്ങനെ ചെലവഴിക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  'സമ്മാനം നേടിയതിനെക്കുറിച്ച് പറയാൻ എന്റെ സുഹൃത്ത് എന്നെ വിളിച്ചു. എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല', അരവിന്ദ് പറഞ്ഞു.

ADVERTISEMENT

ഇത് 2024 ലെ അവസാന ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ആണ്. അരവിന്ദിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം നടന്ന നറുക്കെടുപ്പിൽ മലയാളിയായ അബ്ദുൽ നാസർ ഒരു ലക്ഷം ദിർഹവും കെട്ടിട നിർമാണ തൊഴിലാളി എം.ഡി.മെഹ് ദി 50,000 ദിർഹവും സമ്മാനം നേടി. ഇദ്ദേഹം തന്റെ 17 കൂട്ടുകാരുമായി സമ്മാനം പങ്കിടും. ഇതുകൂടാതെ, മലയാളിയായ ആകാശ് രാജ് 70,000 ദിർഹവും സമ്മാനം നേടി.  

English Summary:

Aravind Appukuttan Malayali living in Sharjah won a prize of over Rs 57 crore (25 million dirhams) in Big Ticket draw series 269.