സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനേജർമാർക്കെതിരെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപടി സ്വീകരിച്ചു.

സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനേജർമാർക്കെതിരെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപടി സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനേജർമാർക്കെതിരെ യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപടി സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ സർക്കാർ ഓഫിസുകളിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം തടഞ്ഞതായി കണ്ടെത്തിയ മൂന്ന് മാനേജർമാർക്കെതിരെ  യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപടി സ്വീകരിച്ചു. ഓപൺ ഡോർസ് ഫോർ ദ് പീപ്പിൾ("ജനങ്ങൾക്കായി തുറന്ന വാതിലുകൾ") എന്ന എമിറേറ്റിന്‍റെ സംസ്കാരത്തിന്‍റെ ലംഘനമാണിതെന്ന കാരണത്താലാണ് മൂന്ന് എക്‌സിക്യൂട്ടീവുകൾക്കെതിരെ നടപടി.

‘‘ഈ ഉദ്യോഗസ്ഥർ സ്വയം വലിയ ഓഫിസുകൾ സൃഷ്ടിച്ചു, പൊതുജനങ്ങളെ അവരുടെ അരികിലെത്തുന്നതിൽ നിന്ന് തടഞ്ഞു. സർക്കാർ സ്മാർട്ടാണ്. ഇടപാടുകൾ ഡിജിറ്റലും. ജനങ്ങളുടെ ആവശ്യങ്ങളും അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കാൻ വെബ് സൈറ്റുകളും തുറന്നിരിക്കുന്നു’’–  ഷെയ്ഖ് മുഹമ്മദ്  പറഞ്ഞു. ഈ ഉദ്യോഗസ്ഥർ മാനേജർമാർ, സെക്രട്ടറിമാർ, കെട്ടിട സുരക്ഷാ ജീവനക്കാർ എന്നിവരെ അവരുടെ വാതിലുകളിൽ നിർത്തി ആളുകളെ അകറ്റുന്നു. സർക്കാരിന്‍റെ 'മിസ്റ്ററി ഷോപ്പർ' സംരംഭത്തിൽ നിന്ന് ശേഖരിച്ച നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഷെയ്ഖ് മുഹമ്മദ്. അജ്ഞാതരായ ഉപയോക്താക്കളുടെ ഒരു സംഘം എല്ലാ സർക്കാർ വകുപ്പുകളുടെയും റിപ്പോർട്ട് ഭരണാധികാരിക്ക് നൽകി.  

ADVERTISEMENT

‘‘ഞങ്ങളുടെ വിജയത്തിന്‍റെ താക്കോൽ ആളുകളെ സേവിക്കുകയും അവരുടെ ജീവിതം ലളിതമാക്കുകയും അവരുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്യുന്നു എന്നതാണ്. ഇതാണ് ഞങ്ങളുടെ സർക്കാർ തത്ത്വങ്ങൾ, അവ മാറിയിട്ടില്ല. ഞങ്ങൾ മാറിയെന്ന് കരുതുന്നവരെ ഞങ്ങൾ മാറ്റും’’– കർശനമായ ഓർമപ്പെടുത്തലോടെ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ജിഡിആർഎഫ്എ തലവന് പ്രശംസ 
അതേസമയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അൽ മർറി മികച്ച പൊതുസേവനത്തിന് പ്രശംസ നേടി.  മാനുഷികവും അസാധാരണവുമായ സന്ദർഭങ്ങളിൽ അൽ മർറി സന്ദർശകരെ സ്വാഗതം ചെയ്‌തതിനെയും സേവനങ്ങൾ വേഗത്തിലാക്കിയതിനെയും ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു.  ജിഡിആർഎഫ്എ തലവൻ എപ്പോഴും പൊതുജനങ്ങളുടെ പരിധിയിലാണെന്നും പറഞ്ഞു. ജി‍ഡിആർഎഫ്എ ഓപൺ ഓഫിസ് എല്ലാവർക്കും എത്തിപ്പെടാവുന്നതാണ്.  ഓൺലൈനിലും ഓഫ്‌ലൈനിലും ജനങ്ങളെ സേവിക്കാൻ ദുബായ് സർക്കാർ എപ്പോഴും തയ്യാറാണ്. 

ADVERTISEMENT

വർഷങ്ങളായി വികസിപ്പിച്ചെടുത്ത പൊതു സേവനത്തിന്‍റെ ബ്രാൻഡാണിത്. 30 വർഷത്തെ സർക്കാർ വികസനത്തിനിടയിൽ, ജനങ്ങൾക്കായി തുറന്ന വാതിലുകളുടെ സംസ്കാരം ഞങ്ങൾ സ്ഥാപിച്ചു–ഷെയ്ഖ് മുഹമ്മദ് എക്‌സിലെ തന്‍റെ പോസ്റ്റിൽ പറഞ്ഞു. ഇവിടുത്തേത് ജനങ്ങൾക്ക് മുന്നിൽ വാതിലുകളില്ലാത്ത ഒരു സംസ്കാരമാണ്. ദുബായിയുടെ ഇന്നത്തെ ആഗോള പ്രശസ്തി അതിന്‍റെ വേഗത്തിലുള്ള സേവനങ്ങളുടെയും ആളുകൾക്ക് മുൻഗണന നൽകുന്ന തുറന്ന തൊഴിൽ അന്തരീക്ഷത്തിന്‍റെയും സ്വാഭാവിക ഫലമാണെന്നും വ്യക്തമാക്കി. 

പൊതുസേവനത്തിന്‍റെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുകയും നിലനിർത്തുകയും ചെയ്യുന്നതിൽ  ഷെയ്ഖ് മുഹമ്മദ് ഇതിന് മുൻപും ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. വർഷങ്ങളായി അദ്ദേഹം ഉദ്യോഗസ്ഥരെ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ പ്രോത്സാഹിപ്പിച്ചു.  ഏകദേശം അഞ്ച് വർഷം മുൻപ് മോശം സേവനങ്ങളുടെ പേരിൽ ദുബായ് ഭരണാധികാരി എമിറേറ്റ്സ് പോസ്റ്റ് ഓഫിസ് ശാഖയെ പരസ്യമായി ശാസിക്കുകയും നീണ്ട ക്യൂവിന്‍റെ ഫോട്ടോ പങ്കിടുകയും ചെയ്തു. 

ADVERTISEMENT

2016ൽ അദ്ദേഹം പ്രാദേശിക സർക്കാർ ഓഫിസുകളിൽ അറിയിക്കാതെ ഹാജരായപ്പോൾ ചില മാനേജർമാരും മുതിർന്ന ഉദ്യോഗസ്ഥരും ജോലി സമയത്ത് ഹാജരായിരുന്നില്ലെന്ന് കണ്ടെത്തി.  വിപുലമായ തോതിൽ, സേവനങ്ങൾ നൽകുന്നതിൽ യുഎഇ ഗവൺമെന്‍റ് സ്ഥിരമായി ഡിപാർട്ട്‌മെന്‍റുകളെ -മികച്ചത് മുതൽ മോശം വരെ റാങ്ക് ചെയ്യുന്നു. 2023ൽ  ഏറ്റവും മോശം സേവന കേന്ദ്രമായി തിരഞ്ഞെടുത്തതിനെത്തുടർന്ന് ഒരു ആശുപത്രിയുടെ ഡയറക്ടറെ പിരിച്ചുവിട്ടിരുന്നു.  

യുഎഇ മിസ്റ്ററി ഷോപ്പർ ആപ്പ് വഴി സർക്കാർ സേവനങ്ങൾ റേറ്റ് ചെയ്യാൻ പോലും താമസക്കാർക്ക് സംവിധാനമുണ്ട്. 2020ൽ ആരംഭിച്ച ഈ സേവനം ജീവനക്കാരുടെ മനോഭാവം, കാത്തിരിപ്പ് സമയം, പേയ്‌മെന്‍റ് പ്രശ്‌നങ്ങൾ, പാർക്കിങ് മാനേജ്‌മെന്‍റ് എന്നിവ പോലുള്ള ഘടകങ്ങൾ ഉൾപ്പെടെ സർക്കാർ കേന്ദ്രങ്ങളിലെ മൊത്തത്തിലുള്ള അനുഭവം വിലയിരുത്താൻ ആളുകളെ അനുവദിക്കുന്നു.  സർക്കാർ സേവനം യുഎഇയിൽ താമസിക്കുന്നവരുടെ അവകാശമാണ് എന്ന് ഷെയ്ഖ് മുഹമ്മദ് മുൻപൊരിക്കൽ പറഞ്ഞു; ഇതിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല എന്നതാണ് ഏറ്റവും പുതിയ സംഭവത്തിലൂടെ ഷെയ്ഖ് മുഹമ്മദ് ഓർമിപ്പിക്കുന്നത്.

English Summary:

Sheikh Mohammed bin Rashid Al Maktoum, UAE Vice President, Prime Minister and Ruler of Dubai, has taken action against three managers who were found to have blocked public access to government offices.