ഷെയ്ഖ് ഹംദാന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രം: അഭിമാനമായി ആലപ്പുഴ സ്വദേശി; ശരണിനെ തേടിയെത്തിയത് 4 റെക്കോർഡുകള്‍
കോവിഡ് കാലത്താണ് ശരണ്‍ നിറങ്ങളോട് കൂട്ട് കൂടിത്തുടങ്ങിയത്. വിരലുകൾ ഇഷ്ടത്തോടെ തൊട്ടപ്പോള്‍ പിറവിയെടുത്തത് ജീവസുറ്റ ചിത്രങ്ങള്‍.
കോവിഡ് കാലത്താണ് ശരണ്‍ നിറങ്ങളോട് കൂട്ട് കൂടിത്തുടങ്ങിയത്. വിരലുകൾ ഇഷ്ടത്തോടെ തൊട്ടപ്പോള്‍ പിറവിയെടുത്തത് ജീവസുറ്റ ചിത്രങ്ങള്‍.
കോവിഡ് കാലത്താണ് ശരണ്‍ നിറങ്ങളോട് കൂട്ട് കൂടിത്തുടങ്ങിയത്. വിരലുകൾ ഇഷ്ടത്തോടെ തൊട്ടപ്പോള്‍ പിറവിയെടുത്തത് ജീവസുറ്റ ചിത്രങ്ങള്‍.
ദുബായ് ∙ കോവിഡ് കാലത്താണ് ശരണ്‍ നിറങ്ങളോട് കൂട്ട് കൂടിത്തുടങ്ങിയത്. വിരലുകൾ ഇഷ്ടത്തോടെ തൊട്ടപ്പോള്‍ പിറവിയെടുത്തത് ജീവസുറ്റ ചിത്രങ്ങള്‍. 5 വർഷങ്ങള്‍ക്കിപ്പുറം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുളളവരുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ ശരണ്‍ ശശികുമാർ വരച്ചിട്ടുളളത്. വരയിലൂടെ വീട്ടിലേക്കെത്തിയത് നാല് ലോക റെക്കോർഡുകള്‍. ആറു പാളികളുളള സ്റ്റെന്‍സില്‍ ഛായചിത്രങ്ങളാണ് പ്രിയം. റുബിക് ക്യൂബ് മൊസൈക് പ്രൊട്രെയ്റ്റ് ചിത്രങ്ങളും ചെയ്തിട്ടുണ്ട് ശരണ്‍.
∙ അഭിമാനമായി പ്രധാനമന്ത്രിയുടെ അഭിനന്ദനം
2021ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഛായചിത്രം വരയ്ക്കുന്നത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരന്‍ യുഎഇ സന്ദർശിച്ചപ്പോള്‍ ചിത്രം കൈമാറി. അദ്ദേഹമാണ് പ്രധാനമന്ത്രിക്ക് ചിത്രം നല്‍കിയത്. ചിത്രത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി അഭിനന്ദന കത്ത് ശരണിന് നല്‍കി.
ദുബായ് കോണ്‍സുല്‍ ജനറലായിരുന്ന ഡോ.അമന്‍പുരിയുടെയും അഭിനന്ദന കത്ത് ശരണിന് ലഭിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം വരച്ച് അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട് ശരണ്‍. അദ്ദേഹവും ശരണിന്റെ കഴിവിനെ പ്രശംസിച്ച് അഭിനന്ദന കത്ത് നല്‍കിയിട്ടുണ്ട്.
∙ ദുബായ് കിരീടാവകാശിയുടെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം
യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങളും ശരണ്‍ വരച്ചിട്ടുണ്ട്. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രം അദ്ദേഹത്തിന് കൈമാറിയിട്ടുണ്ട്. ഹംദാന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രത്തിന്റെ ഓട്ടോഗ്രാഫ് നിധി പോലെ സൂക്ഷിച്ചിട്ടുണ്ട് ശരണ്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉള്‍പ്പടെയുളളവരുടെ ചിത്രങ്ങളും ശരണ്‍ വരച്ചിട്ടുണ്ട്. റുബ്രിക്സ് ക്യൂബ് ഉപയോഗിച്ച് യുഎഇ സ്ഥാപക ഭരണാധികാരികളുടെ ചിത്രങ്ങളും ശരണ്‍ വരച്ചിട്ടുണ്ട്. 2021ല്‍ നടന്ന എക്സ്പോ 2020ലെ യുഎഇ പവിലിയലിനില്‍ വച്ചാണ് ഈ ചിത്രങ്ങള്‍ ചെയ്തത്.
∙ വരതുടങ്ങി, റെക്കോർഡുകള്‍ കൂടെ പോന്നു
അഞ്ച് പാളികളുളള ഏറ്റവും വലിയ സ്റ്റെന്‍സില്‍ ചിത്രം വരച്ചതിനാണ് 2021 ല്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോർഡ് (യുകെ ലണ്ടന്‍) ലഭിച്ചത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോർഡ്, ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഇതേ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു ചിത്രം. 1.5 മീറ്റർ നീളത്തിലും 1 മീറ്റർ വീതിയിലുമായാണ് ചിത്രമൊരുക്കിയത്. 2022ല്‍ ദാദാ സാഹിബ് ഫാൽക്കെ ഐക്കണ്‍ പുരസ്കാരവും ശരണിന് ലഭിച്ചു. ഗിന്നസ് റെക്കോർഡ് നേടുകയെന്നുളളതാണ് ഇനി ശരണിന്റെ ലക്ഷ്യം.
∙ എ.പി.ജെ അബ്ദുൾ കലാം മുതല്‍ മോഹന്‍ലാല്‍ വരെ
5 വർഷത്തിനിടെ നാനൂറിലധികം ചിത്രങ്ങളാണ് ശരണ്‍ വരച്ചിട്ടുളളത്. ദുബായില്‍ വച്ച് മോഹന്‍ലാലിന്റെ മണല്‍ ചിത്രം തല്‍സമയം ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. എ.പി.ജെ.അബ്ദുള്‍ കലാം, ഇഎംഎസ്, സുരേഷ് ഗോപി ഉള്‍പ്പടെയുളളവരുടെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. സ്റ്റെന്‍സില്‍ ചിത്രങ്ങളും കോഫീ മൊസൈക് ചിത്രങ്ങളും കൂടാതെ പെന്‍സില്‍ ചിത്രങ്ങളും, കോഫീ പെയിന്റിങും ഉള്‍പ്പടെയുളള ചിത്രങ്ങളുമാണ് ഇഷ്ടമേഖല.
ദുബായില്‍ ബിസിനസ് ചെയ്യുന്ന ശശികുമാറിന്റെയും ബിന്ദുവിന്റെയും മകനായ ശരണ്‍ ദുബായിലെ ഡെ മൗണ്ട്ഫോർട്ട് യൂണിവേഴ്സിറ്റിയില്‍ ആർക്കിടെക്ചർ ആർട്ട് ആൻഡ് ഡിസൈന്‍ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്. ചിത്രരചനയ്ക്ക് പുറമെ സംഗീതത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തനതു കലയായ കുത്തിയോട്ട കലാകാരൻ കൂടിയാണ് ശരൺ