മരുഭൂമിയിലെ മാരാമൺ കൺവൻഷൻ സംഘടിപ്പിച്ച് യുഎഇ സെന്‍റർ മാർത്തോമ്മാ പാരിഷ് മിഷൻ
യുഎഇ സെന്‍റർ മാർത്തോമ്മാ പാരിഷ് മിഷൻ സംഘടിപ്പിച്ച മരുഭൂമിയിലെ മാരാമൺ കൺവൻഷനിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു.

അബുദാബി∙ യുഎഇ സെന്‍റർ മാർത്തോമ്മാ പാരിഷ് മിഷൻ സംഘടിപ്പിച്ച മരുഭൂമിയിലെ മാരാമൺ കൺവൻഷനിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. അബുദാബി മുസഫയിലെ മാർത്തോമ്മാ ചർച്ചിൽ നടന്ന കൺവൻഷൻ മാർത്തോമ്മാ സഭ ഡൽഹി ഭദ്രസനാധിപൻ സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. യുകെ, യൂറോപ്, ആഫ്രിക്ക, മുംബൈ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഇവാനിയോസ്, അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം, മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പോലീത്ത ഗീവർഗീസ് മാർ യുലിയോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
യുഎഇയിലെ മാർത്തോമ്മാ ഇടവക വികാരിമാർ, മിഷൻ പ്രസിഡന്‍റ് റവ.അനീഷ് പി അലക്സ്, ജനറൽ കൺവീനർ ജോർജ് ബേബി, സെക്രട്ടറി ഈശ്വോ ജേക്കബ്, വിജി എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി. യുഎഇയിലെ സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രത്യേക കൺവെൻഷനും ഉണ്ടായിരുന്നു.