സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് പേരെയും ഒരു കൂട്ടായ്മയെയും നവയുഗം സാംസ്കാരികവേദി ആദരിക്കും. ഈ മാസം 6ന് നടക്കുന്ന ‘നവയുഗസന്ധ്യ 20246’ ന്‍റെ വേദിയിൽ വച്ചാണ് ചടങ്ങ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദമാം ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് പേരെയും ഒരു കൂട്ടായ്മയെയും നവയുഗം സാംസ്കാരികവേദി ആദരിക്കും. ഈ മാസം 6ന് നടക്കുന്ന ‘നവയുഗസന്ധ്യ 20246’ ന്‍റെ വേദിയിൽ വച്ചാണ് ചടങ്ങ്.

സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ജലീൽ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കായികം) എന്നിവരെയാണ് നവയുഗം ആദരിക്കുന്നത്.

ADVERTISEMENT

കഴിഞ്ഞ 17 വർഷമായി ദമാമിൽ ദേവിക കലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന നർത്തകിയാണ് സൗമ്യ വിനോദ്. പ്രവാസലോകത്തെ ആയിരത്തിലധികം വിദ്യാർഥികളെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. 

കെഎഎസ്സി ദമാം ലോഗോ.

സൗദി അറേബ്യയിലും, ഇന്ത്യയിലും, അമേരിക്കയിലും, ബഹ്റൈനിലുമായി ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ബോബ്സ്കോ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ബോബൻ തോമസ്. കേന്ദ്രസർക്കാരിന്‍റെ  ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 

ADVERTISEMENT

കഴിഞ്ഞ 30 വർഷമായി കിഴക്കൻ പ്രവിശ്യയിലെ അൽഹസ കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജീവകാരുണ്യപ്രവർത്തകനാണ് ജലീൽ കല്ലമ്പലം. അൽ ഹസ കേന്ദ്രീകരിച്ച് നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കാണ് നവയുഗം അദ്ദേഹത്തെ ആദരിക്കുന്നത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യലുള്ള കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (KASC) പ്രവാസലോകത്തെ കായികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. കായിക മേഖലക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തിയാണ്  നവയുഗംകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനെ ആദരിക്കുന്നത്.

ADVERTISEMENT

തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ കലിയപെരുമാൾ വെങ്കിടേശൻ എന്ന കെ.വെങ്കിടേശൻ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ  ജീവകാരുണ്യപ്രവർത്തകനാണ്. സൗദി അധികാരികളുമായും, പ്രവാസി സംഘടനകളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി, വീസ, തൊഴിൽ, നിയമ കുരുക്കുകളിൽപ്പെട്ട നൂറുകണക്കിന് ഇന്ത്യക്കാരെ നിയമപോരാട്ടത്തിലൂടെ രക്ഷപ്പെടുത്തി നാട്ടിലയയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 32 വർഷത്തിലധികമായി സൗദി പ്രവാസിയായ അദ്ദേഹം ജീവകാരുണ്യമേഖലയിൽ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾക്കാണ് ആദരം അർപ്പിക്കുന്നത്.

വയുഗസന്ധ്യയുടെ വേദിയിൽ വെച്ച്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയും ചേർന്ന് നവയുഗത്തിന്‍റെ ആദരവ് സമ്മാനിക്കും.

English Summary:

Navayugam Samskarika Vedi Conducts Navayuga Sandhya-2024