ഹജ് സമ്മേളനം ജനുവരി 13 മുതൽ
ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ 'സൂപ്പർ ഡോമി'ൽ നടക്കും.

റിയാദ്∙ ഗെസ്റ്റ്സ് ഓഫ് ഗോഡ് സർവീസ് പ്രോഗ്രാമിന്‍റെ സഹകരണത്തോടെ ഹജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാലാമത് ഹജ് സമ്മേളനവും പ്രദർശനമേളയും ജനുവരി 13 മുതൽ 16 വരെ ജിദ്ദയിലെ 'സൂപ്പർ ഡോമി'ൽ നടക്കും.
വിവിധ രാജ്യങ്ങളിലെ ഹജ്ജുമായി ബന്ധപ്പെട്ട ചുമതല വഹിക്കുന്ന മന്ത്രിമാർ, സ്ഥാനപതിമാർ, പൊതു, സ്വകാര്യ, എൻജിഒ മേഖലകളിൽ നിന്നുള്ള ഹജ് സർവീസ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. അനുഭവങ്ങളും അറിവുകളും കൈമാറ്റം ചെയ്യുന്നതിനും ഈ സുപ്രധാന മേഖലയിലെ സേവന ദാതാക്കൾക്കിടയിൽ മത്സരക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിനുമുള്ള തന്ത്രപരവും സമഗ്രവുമായ വേദിയാണ് ഹജ് സമ്മേളനം.
പൊതു, സ്വകാര്യ, എൻജിഒ മേഖലകളിൽ നിന്നുള്ള 250 സ്ഥാപനങ്ങൾക്ക് പുറമെ 87 രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, തീർഥാടനകാര്യ ഓഫിസുകളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവരും സമ്മേളനത്തിൽ പങ്കെടുക്കും.