മോശം വസ്ത്രധാരണം; പ്രവാസി യുവതിക്ക് വീസ നിഷേധിച്ച് കുവൈത്ത്, രാജ്യത്ത് പ്രവേശന വിലക്ക്
മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു.
മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു.
മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു.
കുവൈത്ത് സിറ്റി ∙ മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റത്തെയും തുടർന്ന് പ്രവാസി യുവതിയുടെ വീസ കുവൈത്ത് നിഷേധിച്ചു. എംബസി സന്ദര്‍ശന വേളയില്‍ മാന്യമല്ലാത്ത വസ്ത്രധാരണവും പെരുമാറ്റവും യുവതിയുടെ ഭാഗത്ത് നിന്നുണ്ടായതായി അധികൃതർ അറിയിച്ചു.
ആര്‍ട്ടിക്കിള്‍ 18 വീസ പ്രകാരം ജോലിയ്ക്ക് ശ്രമിക്കുന്ന യുവതിയുടെ വിഷയം എംബസി അധികൃതർ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചു. വര്‍ക്ക് വീസ നല്‍കരുതെന്ന് നിര്‍ദേശവും ഉന്നയിച്ചു. എംബസിയുടെ ശുപാര്‍ശ ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച് വീസ നിരസിക്കുകയും, കുവൈത്തിലേക്ക് പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ ഏത് രാജ്യക്കാരിയാണന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.