സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി അറസ്റ്റിൽ
സാമ്പത്തിക തട്ടിപ്പ് കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനായ സ്വദേശി പൗരനെ റിയാദിൽ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു.

റിയാദ്∙ സാമ്പത്തിക തട്ടിപ്പ് കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനായ സ്വദേശി പൗരനെ റിയാദിൽ പബ്ലിക് പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തു. പബ്ലിക് പ്രോസിക്യൂഷന്റെ കീഴിലുള്ള സാമ്പത്തിക തട്ടിപ്പ് വിഭാഗം ഇയാൾ നടത്തിയ സാമ്പത്തിക തട്ടിപ്പ് കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തുകയാണ്.
ആൾമാറാട്ടം നടത്തി റിയാദ് നഗരത്തിൽ അനധികൃതമായി നിരവധി സ്വത്തുക്കൾ കൈവശം വയ്ക്കുകയും ഇരകളിൽ ഒരാളിൽ നിന്ന് 69 മില്യൻ റിയാൽ തുക തട്ടിയതിനു പുറമേ, നിക്ഷേപങ്ങളും വാണിജ്യ പങ്കാളിത്തങ്ങളും വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയും ചെയ്തതായി കണ്ടെത്തി.