എസ്എംസിഎ കുവൈത്ത് കലാ മേള ' 'ഫെസ്റ്റി വിസ്റ്റ 24' സമാപിച്ചു
കുവൈത്ത് സിറ്റി ∙ എസ്എംസിഎ കുവൈത്തിന്‍റെ നേതൃത്വത്തിൽ വാർഷിക കലോത്സവം 'ഫെസ്റ്റി വിസ്റ്റ 24' നവംബർ 21, 22, 28, 29 തീയതികളിൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തി. ബൈബിൾ നാടകം, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, മാർഗംകളി തുടങ്ങി 27 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. കുവൈത്തിലെ കലാ സാംസ്കാരിക

കുവൈത്ത് സിറ്റി ∙ എസ്എംസിഎ കുവൈത്തിന്‍റെ നേതൃത്വത്തിൽ വാർഷിക കലോത്സവം 'ഫെസ്റ്റി വിസ്റ്റ 24' നവംബർ 21, 22, 28, 29 തീയതികളിൽ അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വച്ച് നടത്തി. ബൈബിൾ നാടകം, നാടോടി നൃത്തം, ഭരതനാട്യം, മോഹിനിയാട്ടം, മാർഗംകളി തുടങ്ങി 27 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
കുവൈത്തിലെ കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങളായിരുന്നു വിധികർത്താക്കൾ. നാല് ദിവസങ്ങളിലായി നടന്ന മേളയിൽ ആയിരത്തിലധികം കുട്ടികളും മുതിർന്നവരും പങ്കെടുത്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കുള്ള ട്രോഫിയും, സർട്ടിഫിക്കറ്റുകളും അബാസിയ സെന്‍റ് ദാനിയേൽ ഇടവകയിലെ ഫാ. ബിജു വിതരണം ചെയ്തു.
എസ്എംസിഎ വൈസ് പ്രസിഡന്‍റ് ബിജു എണ്ണംപ്രയിൽ, ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, ട്രഷറർ ഫ്രാൻസിസ് പോൾ കോയിക്കകുടി, ജോയിന്‍റ് സെക്രട്ടറി തോമസ് മുണ്ടിയാനി എന്നിവരുടെ നേതൃത്വത്തിൽ ഏരിയ കൺവീനർമാരായ സിജോ മാത്യു, ജോബി വർഗീസ്, ജോബ് ആന്റണി, ഫ്രാൻസിസ് പോൾ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ആർട്സ് കൺവീനർ അനിൽ ചെന്നങ്കര, സോഷ്യൽ കമ്മിറ്റി കൺവീനർ മോനിച്ചൻ, കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയക്, മീഡിയ കോ-ഓർഡിനേറ്റർ ജിസ് ജോസഫ്, പനീഷ് ജോർജ്, എസ്എംവൈഎം പ്രസിഡന്‍റ് ജിഞ്ചു ചാക്കോ, വുമൺസ് വിങ് സെക്രട്ടറി ട്രിൻസി ഷാജു എന്നിവർ നേതൃത്വം നൽകി.
ഫ്രാൻസിസ് ജോർജ് എംപി, മാണി സി കാപ്പൻ എംഎൽഎ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് വിനോദ് എന്നിവർ കലാമത്സര വേദിയിലെത്തി ആശംസകൾ അർപ്പിച്ചു. എസ്എംസിഎ ക്രിസ്മസ് ന്യൂ ഇയർ മെഗാ പ്രോഗ്രാം റാഫിൾ കൂപ്പണിന്‍റെ വിതരണ ഉദ്ഘാടനം എം.പി, എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്‍റ് എന്നിവർ ചേർന്ന് ജോയിന്‍റ് ട്രഷറർ റിജോ ജോർജിനും ഏരിയ സോണൽ ട്രഷറർമാർക്കും നൽകി നിർവഹിച്ചു.