ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ദുബായ് ഗോൾഡ് സൂഖ് എക്സ്റ്റൻഷനിൽ പ്രദർശിപ്പിക്കും
ദുബായ് ∙ ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടി ഈ മാസം 7, 8 തീയതികളിൽ ദുബായ് ഗോൾഡ് സൂഖ് എക്സ്റ്റൻഷനിൽ പ്രദർശിപ്പിക്കും. 300 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടിയാണ് പ്രദർശിപ്പിക്കുകയെന്ന് അധികൃതർ പറഞ്ഞു.

സ്വർണത്തിന്റെയും വിലപിടിപ്പുള്ള ലോഹങ്ങളുടെയും ആഗോള കേന്ദ്രമെന്ന ദുബായുടെ പ്രശസ്തി ഉയർത്തിക്കാട്ടുന്ന പരിപാടിയായിരിക്കും ഇത്. രണ്ട് ദിവസവും ദുബായ് ഗോൾഡ് സൂഖ് എക്‌സ്‌റ്റൻഷനിലെ എമിറേറ്റ്‌സ് മിന്റിങ് ഫാക്ടറി ഷോപ്പിന് പുറത്ത് ഈ കൂറ്റൻ സ്വർണക്കട്ടി കാണാനുള്ള അപൂർവാവസരം പൊതുജനങ്ങൾക്ക് ലഭിക്കും.
കൂടാതെ സ്വർണക്കട്ടിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും അവസരമുണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു. ആഡംബരത്തിലും വ്യാപാരത്തിലും ദുബായുടെ സ്ഥാനം ഉയർത്തുന്നതിൽ പ്രാദേശിക റീട്ടെയിലർമാരുടെ നിർണായക പങ്ക് ഈ പരിപാടി എടുത്തുകാണിക്കുന്നുവെന്നും വ്യക്തമാക്കി.