ആ കത്ത് സഹോദരിയെ തേടിയെത്തിയില്ലായിരുന്നെങ്കിൽ...; നാടുവിട്ട യുഎഇ സ്വദേശി 30 വർഷത്തിനു ശേഷം എമിറേറ്റ്‌സിലേക്കുള്ള വഴി കണ്ടെത്തിയ ജീവിതകഥ
ഗൾഫിലേക്ക് നാടുവിട്ട് കുടുംബവുമായി ബന്ധപ്പെടാതെ വർഷങ്ങൾക്ക് ശേഷം തിരിച്ചുപോകുന്ന മലയാളിക്കഥകൾ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. പക്ഷേ, ഇതാ 1940-കളിൽ നാടുവിട്ട യുഎഇ സ്വദേശി 30 വർഷത്തിനു ശേഷം എമിറേറ്റ്‌സിലേക്കുള്ള വഴി കണ്ടെത്തിയ കഥ വായിക്കാം. ഒരു ഹോളിവുഡ് ത്രില്ലർ പോലെ ഒട്ടേറെ വെല്ലുവിളികളും സാഹസികതകളും നിറഞ്ഞ തന്റെ പിതാവിന്റെ യാത്രയുടെ കഥ മകനാണ് പുറം ലോകത്തെ അറിയിച്ചത്.
ഗൾഫിലേക്ക് നാടുവിട്ട് കുടുംബവുമായി ബന്ധപ്പെടാതെ വർഷങ്ങൾക്ക് ശേഷം തിരിച്ചുപോകുന്ന മലയാളിക്കഥകൾ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. പക്ഷേ, ഇതാ 1940-കളിൽ നാടുവിട്ട യുഎഇ സ്വദേശി 30 വർഷത്തിനു ശേഷം എമിറേറ്റ്‌സിലേക്കുള്ള വഴി കണ്ടെത്തിയ കഥ വായിക്കാം. ഒരു ഹോളിവുഡ് ത്രില്ലർ പോലെ ഒട്ടേറെ വെല്ലുവിളികളും സാഹസികതകളും നിറഞ്ഞ തന്റെ പിതാവിന്റെ യാത്രയുടെ കഥ മകനാണ് പുറം ലോകത്തെ അറിയിച്ചത്.
ഗൾഫിലേക്ക് നാടുവിട്ട് കുടുംബവുമായി ബന്ധപ്പെടാതെ വർഷങ്ങൾക്ക് ശേഷം തിരിച്ചുപോകുന്ന മലയാളിക്കഥകൾ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. പക്ഷേ, ഇതാ 1940-കളിൽ നാടുവിട്ട യുഎഇ സ്വദേശി 30 വർഷത്തിനു ശേഷം എമിറേറ്റ്‌സിലേക്കുള്ള വഴി കണ്ടെത്തിയ കഥ വായിക്കാം. ഒരു ഹോളിവുഡ് ത്രില്ലർ പോലെ ഒട്ടേറെ വെല്ലുവിളികളും സാഹസികതകളും നിറഞ്ഞ തന്റെ പിതാവിന്റെ യാത്രയുടെ കഥ മകനാണ് പുറം ലോകത്തെ അറിയിച്ചത്.
ദുബായ് ∙ ഗൾഫിലേക്ക് നാടുവിട്ട് കുടുംബവുമായി ബന്ധപ്പെടാതെ വർഷങ്ങൾക്ക് ശേഷം തിരിച്ചുപോകുന്ന മലയാളിക്കഥകൾ നാം ഒട്ടേറെ കേട്ടിട്ടുണ്ട്. പക്ഷേ, ഇതാ 1940-കളിൽ നാടുവിട്ട യുഎഇ സ്വദേശി 30 വർഷത്തിനു ശേഷം എമിറേറ്റ്‌സിലേക്കുള്ള വഴി കണ്ടെത്തിയ കഥ വായിക്കാം. ഒരു ഹോളിവുഡ് ത്രില്ലർ പോലെ ഒട്ടേറെ വെല്ലുവിളികളും സാഹസികതകളും നിറഞ്ഞ തന്റെ പിതാവിന്റെ യാത്രയുടെ കഥ മകനാണ് പുറം ലോകത്തെ അറിയിച്ചത്. ഇന്ത്യയുമായും ബന്ധമുള്ള ഇൗ കഥ യുഎഇ രൂപീകരണത്തിന് മുൻപത്തെ അതിജീവനത്തിന്റെ ചരിത്രം കൂടിയാണ്.
∙ കൽബയിൽ നിന്ന് കാൽനടയായി റാസൽഖൈമയിലേക്ക്
1940-കളിൽ യുഎഇയിലെ ഷാർജ എമിറേറ്റിൽപ്പെട്ട കൽബ വിട്ട് ആഫ്രിക്കയിൽ മൂന്ന് പതിറ്റാണ്ടോളം ചെലവഴിച്ച ജുമാ അലി അൽ മരാഷ്ദ 2021-ൽ 96-ാം വയസ്സിലാണ് അന്തരിച്ചതെന്ന് മകൻ ഹുമൈദ് ജുമാ പറഞ്ഞു. അദ്ദേഹം നാടുവിടുന്ന കാലത്ത് യുഎഇ രൂപീകരിച്ചിട്ടില്ല. എങ്കിലും പിതാവ് അവിടെ ചെലവഴിച്ച ദിവസങ്ങളിൽ യുഎഇ മിസ്സ് ചെയ്യാറുണ്ടെന്നായിരുന്നു പറഞ്ഞത്. തന്റെ ബാല്യകാല സ്മരണകൾ അദ്ദേഹം അയവിറക്കിക്കൊണ്ടിരുന്നു.
ഒടുവിൽ 30 വർഷത്തിന് ശേഷം തിരിച്ചെത്തി അദ്ദേഹം ഇതുവരെ ജീവിച്ച സ്ഥലത്തേയ്ക്ക് എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുമെന്ന് പറയുമായിരുന്നു. കൽബ നഗരത്തിലാണ് പിതാവ് തന്റെ ബാല്യകാലത്ത് മുത്തച്ഛനോടൊപ്പം താമസിച്ചിരുന്നത്. അദ്ദേഹം 18-ാം വയസ്സിൽ മത്സ്യബന്ധന ജോലി ചെയ്യാൻ തുടങ്ങി. പിന്നീട് അദ്ദേഹം പോയപ്പോഴും എമിറേറ്റ്‌സിന്റെ ഏകീകരണം വിദൂര സ്വപ്നമായിരുന്നു.
മതിയായ റോഡുകളില്ല, ഉള്ളതൊന്നും ടാർ ചെയ്തിട്ടില്ല, കാറുകളോ മതിയായ ആശുപത്രികളോ ഇല്ല. വീടുകൾ മണ്ണുകൊണ്ട് നിർമിച്ചവയായിരുന്നു. മത്സ്യബന്ധനവും കൃഷിയും മാത്രം ആശ്രയിച്ചിരുന്ന പ്രദേശത്ത് അന്നത്തെ ജീവിതം ദുഷ്‌കരമായിരുന്നു. ഉപജീവനമാർഗങ്ങൾ വിരളമായിരുന്നു. ഇത് അവരുടെ വരുമാനം വർധിപ്പിക്കുന്നതിന് വേണ്ടി വ്യാപാരത്തിനായി ദീർഘദൂര കടൽ യാത്ര ചെയ്ത് രാജ്യത്തിന് പുറത്തേയ്ക്ക് പോകാൻ ഒട്ടേറെ പൗരന്മാരെ പ്രേരിപ്പിച്ചു. രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ പ്രത്യേകിച്ച് 1942-ൽ, ആധുനിക റോഡുകളോ വാഹനങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ പ്രദേശത്തിന്റെ അതിർത്തിക്കപ്പുറത്തേയ്ക്ക് തന്റെ ഉപജീവനമാർഗം വിപുലീകരിക്കാനുള്ള അതിമോഹത്തോടെ ജുമാ അലി കൽബയിൽ നിന്ന് റാസൽഖൈമയിലേയ്ക്ക് കാൽനടയായി പുറപ്പെട്ടു.
∙ ഇന്ത്യയിലേയ്ക്കുള്ള കപ്പൽ യാത്രക്കിടെ കൊടുങ്കാറ്റിൽപ്പെട്ടു
തുടർന്ന് ചരക്കു കപ്പലിൽ ജോലി ലഭിച്ചു. കൽക്കരിയും വിറകും അയൽ പ്രദേശങ്ങളിലേയ്ക്ക് കൊണ്ടുപോകുക, തുടർന്ന് റാസൽ ഖൈമയിലേക്ക് മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ഇതായിരുന്നു ആദ്യത്തെ കപ്പൽയാത്ര. പിന്നീടുള്ള ഒരു യാത്രയിൽ ഇന്ത്യയിലേയ്ക്ക് ഒരു ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ ജുമാ അലിയെയും കൂട്ടാളികളെയും തൊഴിലുടമ ദൗത്യം ഏൽപിച്ചു. ഈ യാത്രയ്ക്കിടെ, അവർ ഒരു ശക്തമായ കൊടുങ്കാറ്റിനെ അഭിമുഖീകരിച്ചു.
അപകടം ഒഴിവാക്കാൻ അവരുടെ ചരക്കിന്റെ പകുതി കടലിലേയ്ക്ക് വലിച്ചെറിയാൻ നിർബന്ധിതരായി. പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിൽ എത്തിയ അവർ കൊടുങ്കാറ്റിനെ അവഗണിച്ച് ബാക്കി ചരക്കുകൾ ഇറക്കി. കടലിലെ കാലതാമസവും ചരക്കിന്റെ പകുതിയോളം കളയേണ്ടിവന്നതും കാരണമുണ്ടായ നഷ്ടം നികത്താനാകാത്തതിനാൽ അവർ മറ്റ് വ്യാപാരത്തിലേക്ക് തിരിഞ്ഞു.
മുംബൈയിലെത്തിയപ്പോൾ ഇഷ്ടികയോ ചുവന്ന കളിമണ്ണിന്റെയോ വ്യാപാരത്തിന് പേരുകേട്ട കർണാടകയിലെ മംഗലാപുരം (മംഗ്ലുരു) നഗരത്തിലേയ്ക്ക് പോകാൻ കപ്പലിന്റെ ക്യാപ്റ്റൻ തീരുമാനിച്ചു. അങ്ങനെ അവർ ചുവന്ന ഇഷ്ടികകൾ വിജയകരമായി കയറ്റി ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ ദാർ എസ് സലാമിലേയ്ക്ക് യാത്ര തുടങ്ങി.
∙ കപ്പൽ തകർന്നു; രക്ഷപ്പെട്ടത് ജുമാ അലിയുൾപ്പെടെ 3 പേർ മാത്രം!
കാറ്റ് ശാന്തമായതു കാരണം 40 ദിവസം തുറന്ന കടലിൽ യാത്ര നടത്തി. ഈ സമയത്ത് നാവികർക്ക് സാധനങ്ങൾ കുറഞ്ഞതിനാൽ വിശപ്പും ദാഹവും അനുഭവപ്പെട്ടു. ദാർ എസ് സലാമിൽ ഇഷ്ടിക ചരക്ക് ഇറക്കിയ ശേഷം ഇന്ത്യയിലേയ്ക്കുള്ള മടക്കയാത്രയിൽ ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നപ്പോൾ അവർക്ക് വീണ്ടും ദുരിതം നേരിട്ടു. ആഫ്രിക്കയിലെ സാൻസിബാർ തീരത്ത് ഒലിച്ചുപോയ ജുമാ അലി ഉൾപ്പെടെ മൂന്ന് പേർ മാത്രമാണ് രക്ഷപ്പെട്ടത്.
സാൻസിബാറിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാനോ സ്വന്തം നാട്ടിലേയ്ക്ക് പോകാനോ അനുവദിക്കുന്ന പാസ്‌പോർട്ട് ഇല്ലായിരുന്നു, അതിനാൽ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ അദ്ദേഹം തീരുമാനിച്ചു. നാട്ടുകാരുടെ ഭാഷ പഠിക്കുകയും ശക്തമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്തു. അത് അവിടത്തെ ജീവിതവുമായി പൊരുത്തപ്പെടാൻ സഹായിച്ചു.
ജോലിക്കും വ്യാപാരത്തിനും ശേഷം അദ്ദേഹം മഡഗാസ്കറിലേക്ക് മാറി, അവിടെ തലസ്ഥാനമായ അൻ്റാനനാരിവോയ്ക്ക് സമീപമുള്ള മഗെങ്ക നഗരത്തിൽ താമസമാക്കി. മഡഗാസ്കറിൽ അദ്ദേഹം വ്യാപാരം ആരംഭിക്കുകയും വിവിധ തൊഴിലുകളിൽ വ്യാപൃതനാകുകയും ചെയ്തു. ഫ്രഞ്ച് ഭാഷയും സാൻസിബാരി സ്വാഹിലിയും പഠിച്ചു. അദ്ദേഹത്തിന്റെ പിന്നീടുള്ള വർഷങ്ങളിലെ ഓർകളും ശക്തമായിരുന്നു. പിന്നീടദ്ദേഹം ഒരു പ്രാദേശിക സ്ത്രീയെ വിവാഹം കഴിച്ചു. അലി എന്നൊരു മകനുണ്ടായി.
∙ വർഷങ്ങൾക്ക് ശേഷം തിരികെ കൽബയിൽ
ഒരു ദിവസം കൽബ നഗരത്തിന്റെ പേര് കേൾക്കുന്നതുവരെ വർഷങ്ങളോളം അദ്ദേഹം ബ്രിട്ടിഷ് റേഡിയോയിലൂടെ തന്റെ രാജ്യത്തെ വാർത്തകൾ പിന്തുടരുന്നു. ജുമുഅയ്ക്ക് യുഎഇയിൽ അവിവാഹിതയായ ഒരു സഹോദരി ഉണ്ടായിരുന്നു. ആഫ്രിക്കൻ വാസ കാലത്ത് അദ്ദേഹം സഹോദരിയുമായി കത്തിടപാടുകൾ നടത്താൻ ശ്രമിച്ചു. പക്ഷേ ഒന്നിനും മറുപടി ലഭിച്ചിരുന്നില്ല. ആ കത്തുകളൊന്നും അവര്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് പിന്നീട് മനസ്സിലാക്കി.
∙ ഒടുവിൽ കത്ത് സഹോദരിയെ തേടിയെത്തി; നാട്ടിലേയ്ക്കുള്ള വഴി തെളിഞ്ഞു
1960 കളുടെ അവസാനത്തോടെ യൂണിയന്റെ അടിത്തറ രൂപീകരിക്കപ്പെട്ടു. ഷാർജ ഭരണപരമായി വികസിക്കാൻ തുടങ്ങി. ജുമഅയുടെ ഒരു കത്ത് ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരിയെ തേടിയെത്തി. അതിന് ശേഷം ജുമുഅയ്ക്കും മകനും പാസ്‌പോർട്ട് ലഭിക്കാൻ മറ്റുള്ളവരുടെ സഹായത്തോടെ സഹോദരി പരമാവധി ശ്രമിച്ചു.
അതു വിജയം കണ്ടതോടെയാണ് തിരികെ വരാമെന്നായത്. തുടർന്ന് മഡഗാസ്‌കറിൽ നിന്ന് ജിബൂട്ടിയിലേയ്ക്കും അവിടെ നിന്ന് യെമനിലേയ്ക്കും തന്റെ ഏക മകനൊപ്പം വിമാനത്തിൽ യാത്ര ചെയ്‌തു. എന്നാൽ, പാസ്‌പോർട്ട് തിരിച്ചറിയാത്തതിനാൽ 40 ദിവസം തടവിലാക്കപ്പെട്ടു. ഒടുവിൽ അദ്ദേഹം ബഹ്‌റൈനിലേയ്ക്ക് പോയി. അവിടെ നിന്ന് 4 വർഷത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തി ഏതാനും ദിവസങ്ങൾക്ക് ശേഷം യുഎഇയുടെ പതാക ഉയർത്തുന്നതിന് അദ്ദേഹം സാക്ഷിയായി.