അബ്ദുൽ റഹീമിന്റെ മോചനം വൈകും: ഉത്തരവ് ഇന്നുമുണ്ടായില്ല
റിയാദ്∙ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല.

റിയാദ്∙ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുമുണ്ടായില്ല. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിച്ച ഹർജി കോടതി വിധി പറയുന്നത് മാറ്റിവച്ചു.
റിയാദ് ക്രിമിനൽ കോടതിയിൽ ഇന്ന് രാവിലെ വാദം പൂർത്തിയായെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് വിധി പറയാൻ കേസ് മാറ്റിവച്ചു. അടുത്ത സിറ്റിങ് തീയതി താമസിയാതെ ലഭിക്കുമെന്ന് സഹായ സമിതി അറിയിച്ചു.
ഇത്തവണ കോടതിയിൽ നിന്ന് മോചന വിധി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സഹായ സമിതിയും പ്രവാസി മലയാളികളും.