ദുബായ് താമസ വകുപ്പ് ഇന്‍റർനാഷനൽ വൊളന്‍റിയർ ദിനം ആചരിച്ചു
ഡിസംബർ 5 ഇന്‍റർനാഷനൽ വൊളന്‍റിയർ ദിനത്തിന്‍റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

ദുബായ് ∙ ഡിസംബർ 5 ഇന്‍റർനാഷനൽ വൊളന്‍റിയർ ദിനത്തിന്‍റെ ഭാഗമായി ദുബായ് താമസ- കുടിയേറ്റ വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അൽ ജാഫ്ലിയയിലെ പ്രധാന ഓഫിസിൽ നടന്ന പരിപാടിയിൽ ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹെസ്സ ബിൻത് ഇസ്സ ബുഹുമൈദ്, ദുബായ് താമസ - കുടിയേറ്റ വകുപ്പ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്‍റുകളുടെ അസിസ്റ്റന്‍റ് ഡയറക്ടർമാർ, ജീവനക്കാർ, മലയാളികൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ചടങ്ങിൽ വിവിധ മേഖലകളിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരെയും പൊതുമാപ്പ് കേന്ദ്രങ്ങളിൽ സേവനം ചെയ്ത മലയാളികൾ അടക്കമുള്ളവരെയും ചടങ്ങിൽ ആദരിച്ചു. രാജ്യത്തെ ആദ്യത്തെ വൊളന്‍റിയർ ലൈസൻസ് പ്രോഗ്രാം പൂർത്തിയാക്കിയവർക്കും പ്രത്യേകം ആദരവുകൾ നൽകി.
2018ൽ തുടക്കം കുറിച്ച ജിഡിആർഎഫ്എയുടെ സന്നദ്ധ സേവന പ്രവർത്തന നേട്ടങ്ങളെ പരിപാടിയിൽ പ്രദർശിപ്പിച്ചു. താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 92 സ്വയംസേവന പദ്ധതികൾ നടപ്പിലാക്കിയതായി അൽ മർറി പറഞ്ഞു. ഇതിൽ 3073 ജീവനക്കാർ പങ്കെടുക്കുകയും അവർ 42,730 മണിക്കൂർ സേവനങ്ങൾ നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി