ട്രാസ്ക് 'മഹോത്സവം 2k24' 13ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 18-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'മഹോത്സവം 2k24' 13ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ നടക്കും.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 18-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'മഹോത്സവം 2k24' 13ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ നടക്കും.
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 18-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'മഹോത്സവം 2k24' 13ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ നടക്കും.
കുവൈത്ത്‌സിറ്റി ∙ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) 18-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന 'മഹോത്സവം 2k24' 13ന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്‍റർനാഷനൽ സ്കൂളിൽ നടക്കും.
വൈകുന്നേരം 4 ന് ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സൈ്വക സംബന്ധിക്കും. നൃത്യദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന സ്വാഗത നൃത്തവും കേളി വാദ്യകലാപീഠത്തിന്‍റെ ചെണ്ടമേളത്തിന്‍റെ അകമ്പടിയോടുമാണ് സ്വീകരണം.
സാംസ്കാരിക സമ്മേളനത്തിൽ 10,12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 11 കുട്ടികളെയും, 12ാം ക്സാസിൽ കുവൈത്തിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ വിദ്യാർഥിനി ഹന്ന റായേൽ സഖറിയയെ (ഹ്യുമാനിറ്റീസ് വിഭാഗം- 99.4% ) ആദരിക്കും.
ഒപ്പം, ഈ വർഷത്തെ ഗർഷേം അവാർഡ് ജേതാവ് ഷൈനി ഫ്രാങ്കിനെ മഹോത്സവം വേദിയിൽ ആദരിക്കുന്നുണ്ട്. സാംസ്കാരിക സമ്മേളനത്തിന് ശേഷം സിനിമ പിന്നണി ഗായകരായ അഞ്ജു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ്, റയാന രാജ് കൂടാതെ ഡിജെ സാവിയോ എന്നിവർ പങ്കെടുക്കുന്ന സംഗീത വിരുന്ന് ഒരുക്കിയിട്ടുണ്ട്.
സാമ്പത്തിക പിന്നാക്കം നിൽക്കുന്ന അംഗങ്ങൾക്കായി നൽകി വരുന്ന ഭവന നിർമാണ പദ്ധതിയിൽ ഈ വർഷം 9 ലക്ഷം രൂപ മുടക്കി ഒരു വീട് വച്ച് നൽകുന്നുണ്ടന്ന് പ്രസിഡന്‍റ് ബിജു കടവി പറഞ്ഞു. കഴിഞ്ഞ വർഷം രണ്ട് വീടുകൾ നിർമിക്കാനായി എട്ടര ലക്ഷം രൂപ വീതം നൽകിയിരുന്നു.
തൃശൂരിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ മുലയൂട്ടുന്ന അമ്മമാർക്കായി ഒരു 'ഫീഡിങ് റൂം' തുടങ്ങുന്നതിനും, യാത്രക്കാർക്ക് അനുവദിച്ച റൂമിൽ ഫാൻ സ്ഥാപിക്കാൻ അധികൃതരുടെ അനുവാദം ലഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് ബിജു കടവി, പ്രോഗ്രാം കൺവീനർ ജഗദാബംരൻ, സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജെൻസി ഷമീർ, ട്രഷറർ തൃതീഷ് കുമാർ, മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ, അസോസിയേഷൻ ഭാരവാഹികളായ സിജു എം ൽ, സിഡി ബിജു, ജിൽ ചിന്നൻ, ഷാന ഷിജു, സകീന അഷ്‌റഫ് സന്നിഹിതരായിരുന്നു.