ബഹ്‌റൈൻ 40 ബ്രദേഴ്സ് ക്ലബ്ബിന്റെ 'ജില്ലാ കപ്പ് – സീസൺ 2' ഫുട്ബോൾ മത്സരം ഡിസംബർ 12 മുതൽ
![bahrain-40-brothers-club-zilla-cup-season-2-football-tournament-will-starts-from-december-12 40 ബ്രദേഴ്സ് പ്രസിഡന്റ് ബാബു,മൊയ്‌ദീൻ കുട്ടി ,ഖലീൽ റഹ്മാൻ (സ്‌കൈ വീൽ), ശിഹാബ്, പ്രസാദ്, ജലീൽ ജെ പി കെ , അബ്ദുള്ള എന്നിവർ വാർത്താസമ്മേളനത്തിൽ.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/12/9/bahrain-40-brothers-club-zilla-cup-season-2-football-tournament-will-starts-from-december-12.jpg?w=1120&h=583)
Mail This Article
മനാമ ∙ 53–ാമത് ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 40 ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം നടത്തുന്നു. ജില്ലാ കപ്പ് സീസൺ –2 എന്ന പേരിൽ ഡിസംബർ 12, 13, 15 തീയതികളിൽ സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ എട്ടു ജില്ലകളിൽ നിന്നായി എട്ടു ടീമുകൾ പങ്കെടുക്കും.
ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് അതിഥികളായി കളിക്കാവുന്ന ബഹ്‌റൈനിലെ പ്രഫഷനൽ കളിക്കാർ പങ്കെടുക്കുന്നതാണ് ടൂർണമെന്റ്, വിജയികൾക്ക് ട്രോഫിയും 300 ഡോളർ സമ്മാനത്തുകയും നൽകും. കൂടാതെ 40 വയസ്സിന് മുകളിലുള്ള കളിക്കാർക്കായി വെറ്ററൻസ് കപ്പ് സീസൺ -2″ മത്സരവും നടക്കും. ഇതിൽ എട്ടു ടീമുകളാണ് പങ്കെടുക്കുക. വിജയികൾക്ക് ട്രോഫിയും സമ്മാനത്തുകയും നൽകും. കൂടാതെ 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ 4 ടീമുകൾക്കായി ചിൽഡ്രൻസ് മാച്ചും സംഘടിപ്പിക്കുന്നുണ്ട്.
ടൂർണമെന്റിനോട് അനുബന്ധിച്ചു വിവിധയിനം കലാ പരിപാടികളും ഫുഡ്കോർട്ട് എന്നിവയും ഉണ്ടാകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ 40 ബ്രദേഴ്സ് പ്രസിഡന്റ് ബാബു, മൊയ്‌ദീൻ കുട്ടി, ഖലീൽ റഹ്മാൻ (സ്‌കൈ വീൽ), ശിഹാബ്, പ്രസാദ്, ജലീൽ ജെ പി കെ, അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.