ഇന്ത്യൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റഷീദ് അൽ സയാനി, 20-ാമത് മനാമ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

മനാമ ∙ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റഷീദ് അൽ സയാനി, 20-ാമത് മനാമ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനായി ബഹ്റൈനിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള വഴികൾ പരിശോധിച്ചു. കൂടിക്കാഴ്ചയിൽ, പ്രധാന പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും, മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികളെക്കുറിച്ചും,മേഖലയിൽ ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള രാജ്യാന്തര ശ്രമങ്ങളും വിലയിരുത്തപ്പെട്ടു. ഇന്ന് നടക്കുന്ന ബഹ്റൈൻ-ഇന്ത്യ ജോയിന്റ് ഹയർ കമ്മിറ്റി യോഗത്തിലും ഡോ.ജയശങ്കർ പങ്കെടുക്കുന്നുണ്ട്.