നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു
കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഏരിയ നേതൃത്വങ്ങൾക്കുമായി നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു. നുഐജയിൽ വച്ച് നടന്ന സംഗമം നടുമുറ്റം ഖത്തർ പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്തു.

ദോഹ ∙ കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾക്കും ഏരിയ നേതൃത്വങ്ങൾക്കുമായി നടുമുറ്റം ഖത്തർ നേതൃസംഗമം സംഘടിപ്പിച്ചു. നുഐജയിൽ വച്ച് നടന്ന സംഗമം നടുമുറ്റം ഖത്തർ പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്തു. നടുമുറ്റത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിലും പുതിയ മേഖലകളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിലും കേന്ദ്ര ഏരിയ നേതൃത്വങ്ങളുടെ പങ്ക് അഭിനന്ദനീയമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
നടുമുറ്റം നാൾവഴികൾ എന്ന തലക്കെട്ടിൽ നടുമുറ്റം കേന്ദ്ര എക്സിക്യൂട്ടീവ് അംഗവും നടുമുറ്റം മുൻ പ്രസിഡന്റുമായ ആബിദ സുബൈർ സംസാരിച്ചു. റൈസ് ആൻഡ് ലീഡ്സ് എന്ന തലക്കെട്ടിലൂടെ ജോളി തോമസ്, സ്പാർക്ക് കണക്ഷൻസ് എന്ന തലക്കെട്ടിൽ നടുമുറ്റം മുൻ പ്രസിഡന്റും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സജ്ന സാക്കി, നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്വിമത് തസ്നീം സംസാരിച്ചു. ഭവ്യ ഗാനമാലപിച്ചു. നടുമുറ്റം വൈസ് പ്രസിഡന്റ് നജ്ല നജീബ് സ്വാഗതവും സെക്രട്ടറി വാഹിദ സുബി നന്ദിയും പറഞ്ഞു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഹ്സന കരിയാടൻ പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സിജി പുഷ്കിൻ, ട്രഷറർ റഹീന സമദ്, കൺവീനർ സുമയ്യ താസീൻ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.