ചരക്കുകപ്പലിൽ കുടുങ്ങിയ 2 പേരെ രക്ഷിച്ച് ഷാർജ
ഷാർജ ∙ ഷാർജ തീരത്തു ചരക്കുകപ്പലിൽ കുടുങ്ങിയ 2 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ഷാർജ ∙ ഷാർജ തീരത്തു ചരക്കുകപ്പലിൽ കുടുങ്ങിയ 2 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ഷാർജ ∙ ഷാർജ തീരത്തു ചരക്കുകപ്പലിൽ കുടുങ്ങിയ 2 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി.
ഷാർജ ∙ ഷാർജ തീരത്തു ചരക്കുകപ്പലിൽ കുടുങ്ങിയ 2 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ഹംറിയ പോർട്ടിൽനിന്ന് 6.5 നോട്ടിക്കൽ മൈൽ അകലെയുള്ള കപ്പലിൽ നിന്നാണ് മെഡിക്കൽ സഹായം അഭ്യർഥിച്ച് ഫോൺ സന്ദേശം ലഭിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു.
തീരസംരക്ഷണ സേന ഉടൻ സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകി. ഇവരെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. സമുദ്രസഞ്ചാരികൾ അടിയന്തര സഹായത്തിന് 996 നമ്പറിലാണ് വിളിക്കേണ്ടത്.
English Summary: