ഈദ് അൽ ഇത്തിഹാദ്: ഐക്യത്തിന്റെ ഘോഷയാത്രയിൽ അണിനിരന്ന് പതിനായിരങ്ങൾ
അബുദാബി ∙ യുഎഇയുടെ ഐക്യവും അഖണ്ഡതയും കരുത്തും വിളിച്ചറിയിച്ച് അൽവത്ബയിൽ നടന്ന മാർച്ച് ഓഫ് ദി യൂണിയനിൽ പതിനായിരങ്ങൾ ഒത്തുചേർന്നു.

അബുദാബി ∙ യുഎഇയുടെ ഐക്യവും അഖണ്ഡതയും കരുത്തും വിളിച്ചറിയിച്ച് അൽവത്ബയിൽ നടന്ന മാർച്ച് ഓഫ് ദി യൂണിയനിൽ പതിനായിരങ്ങൾ ഒത്തുചേർന്നു. ഈദ് അൽ ഇത്തിഹാദിന്റെ ഭാഗമായി പ്രസിഡൻഷ്യൽ കോർട്ട് അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ സംഘടിപ്പിച്ച ഐക്യത്തിന്റെ റാലിയിലാണ് പതിനായിരങ്ങൾ അണിനിരന്നത്.
ദേശീയ പതാക വഹിച്ച് അൽഹൊസൻ കവാടത്തിൽനിന്ന് തുടങ്ങിയ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ വ്യോമ, പ്രതിരോധ സേനകളും പങ്കെടുത്തു. ദേശീയ ഗാനവും പരമ്പരാഗത നാടോടി ഗാനങ്ങളും ആലപിച്ചാണ് ഘോഷയാത്ര മുന്നേറിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഗോത്ര വിഭാഗങ്ങളുടെ സജീവ സാന്നിധ്യം ഘോഷയാത്രയെ മികവുറ്റതാക്കി. നാടോടി ഗാനങ്ങളുടെ ഈണത്തിൽ പരമ്പരാഗത നൃത്തച്ചുവടുകൾ വച്ച് ചിട്ടയോടെ മുന്നോട്ടുനീങ്ങിയ സംഘം കാണികളുടെ കയ്യടി നേടി. ഒട്ടകങ്ങളുടെയും കുതിരകളുടെയും പ്രദർശനവും വെടിക്കെട്ടും ലേസർ ഷോയും നടന്നു.
ഇമറാത്തി ജനതയുടെ രാജ്യസ്നേഹം, വിശ്വാസം, സമർപ്പണം എന്നിവയെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രകീർത്തിച്ചു. മൗറിത്താനിയ പ്രസിഡന്റ് മുഹമ്മദ് ഔദ് ഷെയ്ഖ് എൽ ഗസുവാനി, മലാവി പ്രസിഡന്റ് ഡോ. ലാസർ ചക്വേര, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ മുഖ്യാതിഥികളായി. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ യുഎഇയിലെ മറ്റ് പ്രമുഖരും പങ്കെടുത്തു.