ദുബായ് ∙ അനധികൃത ലോട്ടറിക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ലോട്ടറി നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചു. യുഎഇയിൽ ലൈസൻസില്ലാത്ത ലോട്ടറി, വാണിജ്യ ഗെയിമിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വഞ്ചന, സാമ്പത്തിക നഷ്ടം എന്നിവയുൾപ്പെടെ അപകടത്തിലേയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അനധികൃത ലോട്ടറിക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതർ. ലോട്ടറി നടത്തുന്നവർക്കും പങ്കെടുക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചു. 

ജനറൽ കമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി(ജിസിജിആർഎ)യാണ് മുന്നറിയിപ്പ് നൽകിയത്. ലൈസൻസില്ലാത്ത വാണിജ്യ ഗെയിമിങ്, ഓപറേറ്റർമാർക്കും കളിക്കാർക്കും നിയമവിരുദ്ധമാണ്. അനധികൃത ചൂതാട്ട പ്രവർത്തനങ്ങൾക്കെതിരെ യുഎഇ കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നു. അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.

ADVERTISEMENT

പിഴയും തടവും പോലുള്ള ശിക്ഷകളും നിയമലംഘകർക്കെതിരെയുണ്ടാകും. ചൂതാട്ടത്തിന് 50,000 വരെ ചൂതാട്ടത്തിനായി ഒരു സ്ഥലം ഏർപ്പെടുത്തിയതിന് ഒരു ലക്ഷം ദിർഹം മുതൽ പിഴയും 10 വർഷം വരെ തടവും ലഭിക്കും. യുഎഇയിൽ സുരക്ഷിതവും നിയമപരവുമായ ഗെയിമിങ് അന്തരീക്ഷം ഉറപ്പാക്കാൻ ജിസിജിആർഎ പ്രതിജ്ഞാബദ്ധമാണെന്ന് റെഗുലേറ്ററി ബോഡി സിഇഒ കെവിൻ മുല്ലള്ളി പറഞ്ഞു. നിയമവിരുദ്ധ ഗെയിമിങ്ങുമായി ബന്ധപ്പെട്ട അപകടസാധ്യതകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ജാഗ്രതയോടെ തുടരാൻ അദ്ദേഹം ഉപയോക്താക്കളോട് അഭ്യർഥിച്ചു.    

ആകെ 3 ഓപറേറ്റർമാർക്ക് മാത്രം അനുമതി
യുഎഇയിലെ മൂന്ന് ഓപറേറ്റർമാർക്ക് മാത്രമേ യുഎഇയിൽ ലോട്ടറിയും അനുബന്ധ പ്രവർത്തനങ്ങളും നടത്താൻ അനുമതിയുള്ളൂ എന്ന് ജിസിജിആർഎ അറിയിച്ചു.  യുഎഇ ലോട്ടറിയായി പ്രവർത്തിക്കുന്ന ദ് ഗെയിമിന് രാജ്യത്തിന്റെ ഏക ലോട്ടറി ലൈസൻസ് അനുവദിച്ചു.  ജിസിജിആർഎ റെഗുലേറ്ററി ചട്ടക്കൂടിന് കീഴിൽ അനുവദനീയമായ ഒരേയൊരു ലോട്ടറി ലൈസൻസ് ഇതാണ്. കൂടാതെ, ഈ ചട്ടക്കൂടിനുള്ളിൽ ബിഗ് ടിക്കറ്റും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പും ഉൾപ്പെടുന്നു.

English Summary:

UAE against illegal lottery