അബുദാബി ∙ യുഎഇയിൽ തടവുകാരെ നിരീക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വരുന്നു. 2025 ഏപ്രിൽ മുതൽ ജയിൽ വാർഡന്റെ ജോലി എഐ ഏറ്റെടുക്കും.

അബുദാബി ∙ യുഎഇയിൽ തടവുകാരെ നിരീക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വരുന്നു. 2025 ഏപ്രിൽ മുതൽ ജയിൽ വാർഡന്റെ ജോലി എഐ ഏറ്റെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ തടവുകാരെ നിരീക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വരുന്നു. 2025 ഏപ്രിൽ മുതൽ ജയിൽ വാർഡന്റെ ജോലി എഐ ഏറ്റെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ തടവുകാരെ നിരീക്ഷിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനം വരുന്നു. 2025 ഏപ്രിൽ മുതൽ ജയിൽ വാർഡന്റെ ജോലി എഐ ഏറ്റെടുക്കും. തടവുകാരുടെ ആരോഗ്യവും മനോനിലയും സമയബന്ധിതമായി പരിശോധിച്ച് ബന്ധപ്പെട്ടവർക്കു നിർദേശം നൽകുന്ന ഉത്തരവാദിത്തവും നിർമിത ബുദ്ധിക്കായിരിക്കും. പുരുഷ, വനിതാ ജയിലുകളിലെല്ലാം എഐ നിരീക്ഷണം ഏർപ്പെടുത്താനാണ് തീരുമാനം. നിരീക്ഷണം 24 മണിക്കൂറും ഊർജിതമാക്കും.

തടവുകാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ മാർഗനിർദേശങ്ങളും അധികൃതർ പുറത്തിറക്കി. ഗർഭിണികൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ജയിലിൽ പ്രത്യേക സൗകര്യം ഒരുക്കും. ഭിന്നശേഷിക്കാരുടെ ശാരീരിക, മാനസിക, സാംസ്കാരിക പുനരധിവാസം സുഗമമാക്കും. വിവിധ കാരണങ്ങളാൽ ജയിലിൽ മരിക്കുന്നവരുടെ വിവരങ്ങൾ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിയെയും പബ്ലിക് പ്രോസിക്യൂഷനെയും ഉടൻ അറിയിക്കേണ്ടത് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണെന്നും നിർദേശത്തിലുണ്ട്. കലാപം, പകർച്ചവ്യാധി തുടങ്ങിയ സന്ദർഭങ്ങളിൽ ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളാനും അറിയിപ്പുണ്ട്.

ADVERTISEMENT

തടവുകാരെ ബഹുമാനത്തോടെയും അന്തസ്സോടെയും പരിഗണിക്കണം. പീഡനം, ക്രൂരമായ പെരുമാറ്റം, തരംതാണ ശിക്ഷ എന്നിവയിൽനിന്ന് അവരെ സംരക്ഷിക്കണം. കേസ്, വിധി, രേഖ എന്നിവയെക്കുറിച്ച് അറിയാൻ തടവുകാർക്ക് അവസരമൊരുക്കണമെന്നും നിർദേശമുണ്ട്. കേസിൽ അപ്പീൽ പോകാനും നിവേദനവും പരാതിയും സമർപ്പിക്കാനും അവസരമൊരുക്കും. തടവുകാരുടെ ബാധ്യതകളും നിയന്ത്രണങ്ങളും ശിക്ഷകളും സംബന്ധിച്ച വിവരങ്ങൾ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ അറിയിക്കണം. തടവുകാരന്റെ പരാതി രേഖപ്പെടുത്തിയ ഉടൻ അധികൃതർക്കു കൈമാറണമെന്നും നിർദേശമുണ്ട്.

പബ്ലിക് പ്രോസിക്യൂട്ടറുടെയോ അംഗീകൃത കോടതിയുടെയോ ഉത്തരവില്ലാതെ വ്യക്തിയെ ജയിലിൽ അടയ്ക്കാൻ പാടില്ല. കോടതി വിധിയനുസരിച്ച് നിശ്ചിത കാലായളവിനെക്കാൾ കൂടുതൽ തടവിൽ പാർപ്പിക്കരുത്. മറ്റേതെങ്കിലും ജയിലിലേക്കു മാറ്റുകയാണെങ്കിൽ ബന്ധപ്പെട്ട രേഖകളും കൈമാറണം. ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് വൈദ്യപരിശോധന പൂർത്തിയാക്കി രേഖപ്പെടുത്തണം. തടവിലാക്കിയ അന്തേവാസിയുടെ വിവരം കുടുംബത്തെയും ബന്ധപ്പെട്ട സ്ഥാപനത്തെയും അറിയിക്കണം.

ADVERTISEMENT

വിചാരണ തടവുകാർക്ക് അവർ പറയുന്നവരെയോ ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെയോ അഭിഭാഷകരെയോ നേരിൽക്കണ്ട് ആശയവിനിമയം നടത്താൻ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അവസരമൊരുക്കണം. കൂടിക്കാഴ്ച നടത്തുന്നവരുടെ വിവരങ്ങളും സമയവും തീയതിയും രേഖപ്പെടുത്തിവയ്ക്കണം.

ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച തടവുകാരിയെ ജയിൽ ജോലിയിൽനിന്ന് ഒഴിവാക്കണം. വിശ്രമിക്കാനും ഉറങ്ങാനും അവസരമൊരുക്കണം. പ്രസവതീയതി അടുക്കുമ്പോൾ ആശുപത്രിയിലേക്ക് മാറ്റണം. ഡോക്ടർ ഡിസ്ചാർജ് ചെയ്യുന്നതുവരെ ആശുപത്രിയിൽ തുടരാൻ അനുവദിക്കണം. ഉചിതമായ ഭക്ഷണം, വസ്ത്രം, വിശ്രമം എന്നിവയുൾപ്പെടെ ആവശ്യമായ പരിചരണം അമ്മയ്ക്കും കുഞ്ഞിനും ഉറപ്പാക്കണം. കുഞ്ഞിനെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നിശ്ചിത പ്രായത്തിനുശേഷം അവകാശിക്കു കൈമാറാം. ഇല്ലെങ്കിൽ കെയർ ഹോമിൽ പാർപ്പിക്കണം. ജനന സർട്ടിഫിക്കറ്റിൽ കേസ് സംബന്ധിച്ച് ഒന്നും സൂചിപ്പിക്കരുതെന്നും പ്രത്യേക നിർദേശമുണ്ട്.

ADVERTISEMENT

പഠനം തുടരാൻ ആഗ്രഹിക്കുന്ന തടവുകാർക്ക് സ്വന്തം ചെലവിൽ വെർച്വൽ ക്ലാസുകളിൽ പങ്കെടുക്കാനോ റിക്കോർഡഡ് ക്ലാസുകൾ കാണാനോ അനുമതി ലഭിക്കും. നേരിട്ടോ വെർച്വലായോ പരീക്ഷ എഴുതാം. അടിയന്തര സാഹചര്യങ്ങളിൽ (ജോലി, വിദ്യാഭ്യാസം, പരിശീലനം, കുടുംബ സന്ദർശനങ്ങൾ) പബ്ലിക് പ്രോസിക്യൂഷന്റെ അംഗീകാരത്തോടെ പരോൾ അനുവദിക്കും. കുറഞ്ഞത് 3 മാസം തടവിൽ കഴിഞ്ഞവർക്ക് അടുത്ത ബന്ധുക്കളെ കാണാൻ അനുവാദമുണ്ട്.

തടവുകാലത്ത് നല്ല നടപ്പിനു വിധേയരായവരെ വിവിധ ഘട്ടങ്ങളിൽ മോചനത്തിനു പരിഗണിക്കും. ജീവപര്യന്തം തടവുശിക്ഷ ലഭിച്ചവർ 20 വർഷം പൂർത്തിയാക്കിയാൽ ആഭ്യന്തര മന്ത്രിയുടെ ഉത്തരവനുസരിച്ച് മോചിപ്പിക്കും. പിഴ, നഷ്ടപരിഹാരം എന്നിവയിലുള്ള തീർപ്പനുസരിച്ചായിരിക്കും ജയിൽമോചനം.

നിരോധിത വസ്തുക്കൾ തടവുകാരന് കൈമാറുന്നവർക്ക് 6 മാസം മുതൽ ഒരു വർഷം വരെ തടവും 50,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയുണ്ട്. തടവുകാർക്ക് ആയുധങ്ങളോ ഉപകരണങ്ങളോ കൈമാറുന്നവർക്ക് 5 മുതൽ 10 വർഷം വരെയായിരിക്കും ജയിൽശിക്ഷ. ജയിൽ വസ്തുക്കളും സൗകര്യങ്ങളും നശിപ്പിക്കുകയോ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് തടവും പിഴയും ലഭിക്കും. പുറമേ നഷ്ടപരിഹാരവും ഈടാക്കും.

English Summary:

AI to Monitor Inmates in UAE Jails from April 2025