വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം; ചെങ്കടലിലെ നീല സുഷിരങ്ങൾ
ജിദ്ദ ∙ ആഴക്കടൽ സംബന്ധിച്ച പഠനം ഏറെ പ്രധാനമർഹിക്കുന്നവയാണ്. ഇതിൽ തന്നെ നിരന്തര പഠനം നടക്കുന്ന മേഖലയാണ് ചെങ്കടലിലേത്.
ജിദ്ദ ∙ ആഴക്കടൽ സംബന്ധിച്ച പഠനം ഏറെ പ്രധാനമർഹിക്കുന്നവയാണ്. ഇതിൽ തന്നെ നിരന്തര പഠനം നടക്കുന്ന മേഖലയാണ് ചെങ്കടലിലേത്.
ജിദ്ദ ∙ ആഴക്കടൽ സംബന്ധിച്ച പഠനം ഏറെ പ്രധാനമർഹിക്കുന്നവയാണ്. ഇതിൽ തന്നെ നിരന്തര പഠനം നടക്കുന്ന മേഖലയാണ് ചെങ്കടലിലേത്.
ജിദ്ദ ∙ ആഴക്കടൽ സംബന്ധിച്ച പഠനം ഏറെ പ്രധാനമർഹിക്കുന്നവയാണ്. ഇതിൽ തന്നെ നിരന്തര പഠനം നടക്കുന്ന മേഖലയാണ് ചെങ്കടലിലേത്. ഈ പഠനത്തിലാണ് ജൈവവൈവിധ്യത്തെയും, ഭൗതികവും രാസപരവുമായ ഗുണങ്ങളാല്‍ സമ്പന്നമായ ആവാസവ്യവസ്ഥയെയും പ്രതിനിധീകരിക്കുന്നവയാണ് ചെങ്കടലിലെ നീല സുഷിരങ്ങള്‍ (ബ്ലൂ ഹോളുകള്‍).
കടലാമകള്‍, മത്സ്യം, സമുദ്ര സസ്തനികള്‍, അകശേരുക്കള്‍ എന്നിവ പോലുള്ള സമുദ്ര ജീവികളുടെ വിശാലമായ സങ്കേതമാണ് നീല സുഷിരങ്ങൾ. അപൂര്‍വ ഭൂഗര്‍ഭ പ്രതിഭാസങ്ങളായ ഈ സുഷിരങ്ങള്‍ ചുറ്റുമുള്ള വെള്ളത്തേക്കാള്‍ വളരെ ആഴമുള്ള ലംബമായ ഗുഹകളുടെ രൂപത്തിലുള്ളവയാണ്. ചുറ്റുമുള്ള ആഴം കുറഞ്ഞ പ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇവ ആഴമേറിയ ഗര്‍ത്തങ്ങളാണ്. കടലിന്റെ ഉപരിതലത്തില്‍ നിന്ന് കാണാന്‍ കഴിയുന്ന പവിഴപ്പുറ്റുകളുടെ വളയങ്ങളുടെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. എന്നാല്‍ ഉപരിതലത്തിന് താഴെ ഒരു സിലിണ്ടര്‍ ആകൃതിയിലാണ് ഇവ ദൃശ്യമാകുക. സമുദ്രോപരിതലത്തില്‍ നിന്ന് 700 മുതല്‍ 900 മീറ്റര്‍ വരെ ആഴത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ക്കും പര്യവേക്ഷകര്‍ക്കും ഇഷ്ട കേന്ദ്രമാണ് നീല സുഷിരങ്ങൾ. ഇത്തരത്തിലുള്ള ദ്വാരങ്ങളിലെ ഡൈവിങ് വിനോദസഞ്ചാരികൾക്ക് ഏറെ താൽപര്യമുള്ളവയാണ്.
നീല ദ്വാരങ്ങളുടെ കൂടുതല്‍ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സൗദി ദേശീയ വന്യജീവി കേന്ദ്രം (നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ്) പുതിയ പഠനം നടത്തുന്നുണ്ട്. ചെങ്കടല്‍ പരിസ്ഥിതികളെക്കുറിച്ചും അവയുടെ വൈവിധ്യത്തെക്കുറിച്ചും പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുകയും പഠനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ചെങ്കടല്‍ പര്യവേക്ഷണത്തിനുള്ള ആദ്യ സമഗ്ര സര്‍വേ പദ്ധതി ആരംഭിച്ചതിന് ശേഷമാണ് സൗദി അറേബ്യയുടെ സമുദ്രത്തില്‍ നീല ദ്വാരങ്ങള്‍ കണ്ടെത്തിയത്. സംരക്ഷണവും നിരവധി ഗവേഷണ പ്രവര്‍ത്തനങ്ങളും ആവശ്യമുള്ള ചെങ്കടലിലെ ജൈവവൈവിധ്യം, അപകടസാധ്യതകള്‍, ഭീഷണികള്‍ എന്നിവയെല്ലാം പഠനത്തിൽ ഉൾപ്പെടും.
ചെങ്കടലിന്റെ വൈവിധ്യം
ചെങ്കടലിന് 1,900 കിലോമീറ്റര്‍ നീളമുണ്ട്. ഉയര്‍ന്ന ബാഷ്പീകരണ നിരക്കുള്ള വരണ്ട ഭൂഖണ്ഡത്തിലെ സ്ഥാനം കാരണം ഇത് ഏറ്റവും ചൂടുള്ള കടല്‍ പ്രതലമായി കണക്കാക്കപ്പെടുന്നു. തീരത്ത് വ്യാപിച്ചുകിടക്കുന്ന വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥക്ക് ചെങ്കടല്‍ പേരുകേട്ടതാണ്. ജൈവവൈവിധ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ചെങ്കടല്‍. പാരിസ്ഥിതിക പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളും അതുല്യമായ ജൈവവൈവിധ്യവും ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകര്‍ഷിച്ചു.
2022 ഫെബ്രുവരിയില്‍ 126 ഗവേഷകരുടെ പങ്കാളിത്തത്തോടെ തെക്ക് അഫീഫി മേഖല മുതല്‍ വടക്ക് അഖബ ഉള്‍ക്കടല്‍ വരെ 19 ആഴ്ച നീണ്ടുനിന്ന പര്യവേക്ഷണ യാത്രക്ക് നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്ലൈഫ് തുടക്കം കുറിച്ചിരുന്നു. കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറല്‍സ്, നിയോം, അമാല, ചെങ്കടല്‍ പദ്ധതികള്‍ എന്നിവയുടെ സഹകരണത്തോടെ രാജ്യാന്തര ഗവേഷണ കപ്പലുകളായ 'ഓഷ്യന്‍ എക്‌സ്‌പ്ലോറര്‍', ദേശീയ ഗവേഷണ കപ്പലായ 'അല്‍അസീസി' എന്നിവയിലാണ് പര്യവേക്ഷണ യാത്ര നടത്തിയത്. പര്യവേക്ഷണ യാത്രയില്‍ ഗവേഷകര്‍ക്ക് ആവശ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഒരുക്കിയിരുന്നു. ചെങ്കടലിന്റെ ചുറ്റുപാടുകളുടെയും സവിശേഷമായ ജൈവവൈവിധ്യത്തിന്റെയും സമഗ്ര വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ലഭിച്ചത്.
ജീവനുള്ള ലബോറട്ടറി
ജീവനുള്ള ലബോറട്ടറി എന്ന് വിളിക്കപ്പെടുന്ന ഈ ദ്വാരങ്ങളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ദേശീയ വന്യജീവി കേന്ദ്രം ഇപ്പോഴും തുടരുന്നുണ്ട്. അവയുടെ രൂപീകരണവും ഉത്ഭവവും മനസിലാക്കാനും ജൈവ വൈവിധ്യവും പാരിസ്ഥിതിക സവിശേഷതകളും നിര്‍ണ്ണയിക്കാനും പഠനത്തിലൂടെ ലക്ഷ്യമിടുന്നു.
ദ്വാരങ്ങളുടെ ആഴവും അവയുടെ ഭൂമിശാസ്ത്രപരമായ ഘടനയും നിര്‍ണയിക്കല്‍, ജലത്തിന്റെ ഭൗതികവും രാസപരവുമായ സ്വഭാവസവിശേഷതകള്‍ അളക്കല്‍, സ്ഥിരതാമസമാക്കിയ സമുദ്രജീവികൾ ഏതൊക്കെ, അവയ്ക്ക് ആവശ്യമായ സംരക്ഷണത്തിന്റെ അളവ് എന്നിവ നിര്‍ണയിക്കല്‍, ചുറ്റുമുള്ള ആവാസവ്യവസ്ഥയുടെ വൈവിധ്യം എന്നിവയെല്ലാം പുതിയ പഠനത്തില്‍ ഉള്‍പ്പെടുന്നു. മള്‍ട്ടിബീം എക്കോ സൗണ്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പഠനം നടത്തുന്നത്. ഇത് സമുദ്രത്തിന്റെ അടിത്തട്ടിലെ ഭൂപ്രകൃതിയെ ഉയര്‍ന്ന കൃത്യതയോടെ ചിത്രീകരിക്കാനും നിര്‍ണ്ണയിക്കാനും സഹായിക്കുന്നു. ദ്വാരങ്ങളുടെ അതിരുകള്‍ വ്യക്തമാക്കുന്ന കൃത്യമായ ആകാശ ചിത്രങ്ങള്‍ക്ക് ഡ്രോണുകളും ഉപയോഗിക്കുന്നു. ഇത് സുഷിരങ്ങള്‍ക്ക് ചുറ്റുമുള്ള പാരിസ്ഥിതിക വൈവിധ്യം രേഖപ്പെടുത്താന്‍ സഹായിക്കുന്നു. താപനില, ഓക്‌സിജന്റെ അളവ്, ലവണാംശം, കാര്‍ബണേറ്റ് സാന്ദ്രത എന്നിവയും അളക്കും.