സൗദിയിൽ ബെനാമി കച്ചവടങ്ങൾക്ക് പൂട്ടു വീഴുന്നു; 115 കേസുകൾ റജിസ്റ്റർ ചെയ്തു
റിയാദ്∙ സൗദി സ്വദേശികളെ ബെനാമിയാക്കി തുടർന്നുകൊണ്ടിരുന്ന കച്ചവട ഇടപാടുകൾക്ക് പൂട്ടു വീഴുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 115 കേസുകളാണ് റജിസ്റ്റർ ചെയ്തതെന്ന് ബെനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതർ വിശദമാക്കി. വിവിധ പ്രദേശങ്ങളിൽ വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ വിപണി

റിയാദ്∙ സൗദി സ്വദേശികളെ ബെനാമിയാക്കി തുടർന്നുകൊണ്ടിരുന്ന കച്ചവട ഇടപാടുകൾക്ക് പൂട്ടു വീഴുന്നു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ 115 കേസുകളാണ് റജിസ്റ്റർ ചെയ്തതെന്ന് ബെനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതർ വിശദമാക്കി.
വിവിധ പ്രദേശങ്ങളിൽ വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ വിപണി നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ബെനാമി ഇടപാടുകൾ തടയാനും ലക്ഷ്യമിട്ട് നവംബർ മാസത്തിൽ 1600ലധികം പരിശോധനകളാണ് നടത്തിയത്. നിയമലംഘനം കണ്ടെത്തിയതിന് പിടികൂടിയവരെ സമഗ്ര അന്വേഷണത്തിനായി അനുബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. നിയമലംഘനങ്ങൾ തെളിയിക്കപ്പെട്ടാൽ ഇവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പഴം, പച്ചക്കറി ചില്ലറ വിൽപ്പന, ഓട്ടമൊബീൽ സ്പെയർ പാർട്സ് വ്യാപാരം, താമസ കെട്ടിടങ്ങളുടെ പൊതുനിർമാണം, സ്ത്രീകൾക്കുള്ള തുണിത്തരങ്ങളുടെ ചില്ലറ വിൽപന, കാറ്ററിങ് സർവീസ്, റസ്റ്ററന്‍റുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് ബെനാമി കച്ചവടക്കാരെ പിടികൂടിയത്. പുതിയ ഉദാര നിയമങ്ങൾ വന്നതോടെ ബെനാമി ബിസിനസുകൾക്ക് കൂച്ചുവിലങ്ങിടാനുള്ള സർക്കാരിന്റെ ശക്തമായ പ്രവർത്തനങ്ങളാണ് സ്വീകരിക്കുന്നത്.
ബെനാമി ഇടപാടിൽ ഉൾപ്പെട്ടവർക്കെതിരെ അഞ്ച് വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയുള്ളത്. ഇത്തരം ഇടപാടുകളുടെ ഭാഗമായി പിടികൂടുന്ന കള്ളപ്പണം കണ്ടുകെട്ടും. അത്തരം സ്ഥാപനം അടച്ചുപൂട്ടുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്യുന്നതോടൊപ്പം സ്ഥാപനത്തിന്റെ വാണിജ്യ റജിസ്ട്രേഷൻ റദ്ദാക്കും. സകാത്തും നികുതിയും ഈടാക്കും. പ്രതികളെ പൊതുസമൂഹത്തിൽ പരസ്യപ്പെടുത്തും. ഇതിൽ ഉൾപ്പെടുന്ന നിയമലംഘകരായ വിദേശികൾക്ക് ഈ ശിക്ഷകൾക്ക് പുറമേ രാജ്യത്തേക്ക് തിരികെ മടങ്ങാനാവാത്ത വിലക്കോടെ നാടുകടത്തുന്നത് അടക്കമുള്ളതാണ് നേരിടേണ്ടി വരിക.