ദുബായ് സിഎസ്ഐ മലയാളം ഇടവക ക്രിസ്മസ് കാരൾ
ദുബായ് ∙ യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായ് സിഎസ്ഐ മലയാളം ഇടവക ക്രിസ്മസ് കാരൾ നടത്തി. ഇടവക ഗായകസംഘത്തിലെ 90 പേരും 55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും കാരളിനു നേതൃത്വം നൽകി.

ദുബായ് ∙ യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായ് സിഎസ്ഐ മലയാളം ഇടവക ക്രിസ്മസ് കാരൾ നടത്തി. ഇടവക ഗായകസംഘത്തിലെ 90 പേരും 55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും കാരളിനു നേതൃത്വം നൽകി. ഇടവക വികാരി റവ.രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. റവ.സ്റ്റീഫൻ മരിയൻ ക്രിസ്മസ് സന്ദേശം നൽകി.
റവ.പ്രേം മിത്ര, റവ.ചാൾസ് എം.ജെറിൽ, റവ.ബിജു കുഞ്ഞുമ്മൻ, റവ.ബ്രൈറ്റ് മോഹൻ, ഈപ്പൻ കെ.ജോർജ് എന്നിവർ പ്രസംഗിച്ചു. ഗായകസംഘത്തിന്റെ സ്ഥാപക ക്വയർ മാസ്റ്റർ ജെ.ഇ.മാത്യു, മുൻ ക്വയർ മാസ്റ്റർ മാത്യു ഫിലിപ്പ്, സ്ഥാപക അംഗം മാത്യു വർഗീസ്, ജൂബിലി ലോഗോ ഡിസൈൻ ചെയ്ത കൃപ സാറാ തോമസ് എന്നിവരെ ആദരിച്ചു.