അബുദാബി∙ അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ രമൺദീപ് ഒബ്‌റോയ് പറഞ്ഞു. 2024 മാർച്ചിൽ യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിങ് നിർമാതാക്കളായ ആർച്ചർ ഏവിയേഷനും യുഎഇയിലെ ഏവിയേഷൻ സർവീസ് ഓപറേറ്ററായ ഫാൽക്കൺ ഏവിയേഷനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അബുദാബി ആസ്ഥാനമായുള്ള ഫാൽക്കൺ ഏവിയേഷൻ സർവീസസ് 2026 ജനുവരി 1 മുതൽ യുഎഇയിൽ എയർ ടാക്‌സി സർവീസുകൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി സിഇഒ രമൺദീപ് ഒബ്‌റോയ് പറഞ്ഞു.  2024 മാർച്ചിൽ യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിങ് നിർമാതാക്കളായ ആർച്ചർ ഏവിയേഷനും യുഎഇയിലെ ഏവിയേഷൻ സർവീസ് ഓപറേറ്ററായ ഫാൽക്കൺ ഏവിയേഷനും ദുബായിലെയും അബുദാബിയിലെയും നിർണായക സ്ഥലങ്ങളിൽ ''വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ'' പങ്കാളികളാകാനുള്ള കരാറിൽ ഒപ്പുവച്ചു.

പങ്കാളിത്തത്തിന് കീഴിൽ ആർച്ചറും ഫാൽക്കൺ ഏവിയേഷനും അറ്റ്ലാന്‍റിസ്, ദുബായിലെ പാം, അബുദാബി കോർണിഷിലെ മറീന മാൾ ഹെലിപോർട്ട് എന്നിവിടങ്ങളിൽ അത്യാധുനിക വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കും. രണ്ട് കമ്പനികളും ഈ രണ്ട് ഫാൽക്കൺ വെർട്ടിപോർട്ടുകൾക്കിടയിൽ ആർച്ചേഴ്‌സ് മിഡ്‌നൈറ്റ് ഫ്ലൈയിങ് കാറിൽ പാസഞ്ചർ സേവനം ഒരുക്കുന്നതാണ്. ഇത് രണ്ട് നഗരങ്ങളുടെയും മനോഹരമായ കാഴ്ചകളോടെ ഏതാണ്ട് പൂർണമായും വെള്ളത്തിന് മുകളിലൂടെ പ്രവർത്തിക്കും. 

ADVERTISEMENT

 2026 ന്‍റെ ആദ്യ പാദത്തിൽ അബുദാബിയിൽ ആദ്യത്തെ കൊമേഴ്‌സ്യൽ ഫ്ലൈയിങ് കാർ ഫ്ലൈറ്റ് ആരംഭിക്കുമെന്ന് ഈ മാസം ആദ്യം ആർച്ചർ ഏവിയേഷൻ പ്രഖ്യാപിച്ചിരുന്നു.  ഇന്നലെ ദുബായിൽ നടന്ന മെബാ 2024 എക്‌സിബിഷനിലും കോൺഫറൻസിനിടെയും  കാറിന്‍റെ ട്രയൽസ് 2025 മേയിൽ അൽ ഐനിൽ 3-4 മാസത്തേക്ക് ആരംഭിക്കുമെന്നും തുടർന്ന് അബുദാബിയിലേയ്ക്ക് മാറുമെന്നും ഒബ്‌റോയ്  പറഞ്ഞു. 

ചൂടും പൊടിയും നിറഞ്ഞ അവസ്ഥയിലായിരിക്കും ട്രയലുകൾ. വിമാനം നിലവിൽ കലിഫോർണിയയിൽ പരീക്ഷണം നടത്തുകയാണ്.  അബുദാബിയും ദുബായിയും ഈ പുതിയ ഗതാഗത മോഡൽ അവതരിപ്പിക്കാൻ തീവ്രമായി പ്രവർത്തിക്കുന്നു.  വരും വർഷങ്ങളിൽ വർധിച്ചുവരുന്ന വാഹന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഇത് അനിവാര്യമാകും.  തുടക്കത്തിൽ അബുദാബിക്കുള്ളിലാ‌ണ് പറക്കും ടാക്സികൾ പ്രവർത്തിക്കുക. 2026 മധ്യത്തോടെ അബുദാബി-ദുബായ് ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അബുദാബി-ദുബായ്, ദുബായ്-റാസ് അൽ ഖൈമ   എന്നിവയെ ബന്ധിപ്പിച്ച്   ഒരു വിപണി സൃഷ്ടിക്കാനാണ് ശ്രമിക്കുക. തുടർന്ന് അൽ ഐനുമായി ബന്ധിപ്പിക്കും. 

English Summary:

Falcon Aviation Services, based in Abu Dhabi, aims to launch air taxi services in the UAE from January 1, 2026.