ശൈത്യകാല സുരക്ഷ: കരുതലേറെ വേണം; ബോധവൽകരണം തുടർന്ന് അബുദാബി പൊലീസ്
അബുദാബി ∙ ശൈത്യകാല സുരക്ഷയ്ക്ക് പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് അബുദാബി പൊലീസ്. തണുപ്പകറ്റാൻ അടച്ചിട്ട മുറികളിൽ തീ കായരുതെന്നും ഹീറ്റർ പ്രവർത്തിപ്പിക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണി നടത്തി പ്രവർത്തന യോഗ്യമാണെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

യാത്രായോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ വാഹനമോടിക്കാവൂ. ശൈത്യകാല അവധിക്കാലത്ത് ഓൺലൈനിൽ വ്യാപൃതരാകുന്ന കുട്ടികൾ സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളതിനാൽ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും ഓർമപ്പെടുത്തി.
ബഹുനില കെട്ടിടങ്ങളിൽനിന്ന് കുട്ടികൾ വീഴാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക. കുട്ടികളെയും കൗമാരക്കാരെയും ആക്രമണത്തിനും കുറ്റകൃത്യങ്ങൾക്കും പ്രേരിപ്പിക്കുന്ന ഇലക്ട്രോണിക് ഗെയിമുകൾ ഉപയോഗിക്കുന്നതിൽനിന്ന് തടയാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഇലക്ട്രോണിക് ഗെയിമുകളും ആപ്ലിക്കേഷനുകളും തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കളുടെ നിയന്ത്രണം വേണമെന്നും സൂചിപ്പിച്ചു.
പാർക്കിൽ സൈക്കിളിൽ പോകുന്നവർ നിർദിഷ്ട പാതയിലൂടെ മാത്രം സഞ്ചരിക്കുക, ആവശ്യമായ സുരക്ഷാ കവചടങ്ങൾ ധരിക്കുക, തിരക്കുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യാതിരിക്കുക, അമിത വേഗം പാടില്ല, ഒന്നിൽ കൂടുതൽ പേരെ സൈക്കിളിൽ കയറ്റരുത്, എതിർദിശയിൽ സഞ്ചരിക്കരുത് എന്നിവയാണ് ഇവർക്കുള്ള നിർദേശങ്ങൾ.
ശൈത്യകാലം സുരക്ഷിതവും ആസ്വാദ്യകരവുമാക്കുന്നതിന്റെ ഭാഗമായി അബുദാബി പൊലീസ് തുടക്കം കുറിച്ച ബോധവൽക്കരണ ക്യാംപെയ്നിലാണ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ ആവശ്യപ്പെട്ടത്. വിവിധ സ്ഥലങ്ങളിൽ ക്യാംപ് ചെയ്തും പത്ര, ദൃശ്യ, ശ്രവ്യ, സമൂഹമാധ്യമങ്ങളിലൂടെയും പൊലീസ് ബോധവൽകരണം തുടരുകയാണ്.